Asianet News MalayalamAsianet News Malayalam

King Cobra : 'മരണം വച്ചുള്ള കളി'; പിടികൂടുന്നതിനിടെ ആളെ ആക്രമിക്കാൻ പാഞ്ഞ് രാജവെമ്പാല

നെഞ്ചിടിപ്പിക്കുന്ന രംഗം തന്നെയാണിത്. മരണം വച്ചാണ് ഇദ്ദേഹം കളിക്കുന്നതെന്നും ഇങ്ങനെയൊന്നും ഇത്രമാത്രം വിഷമുള്ള പാമ്പുകളെ പിടികൂടാൻ പോകരുതെന്നുമെല്ലാമാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം. 

man catches king cobra and its turns to attack him
Author
Trivandrum, First Published Aug 17, 2022, 11:00 AM IST

ദിവസവും സോഷ്യല്‍ മീഡിയ വഴി എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാര്‍ കൂടുലാണ്. നമുക്ക് തൊട്ടടുത്ത് നിന്ന് കണ്ടും മനസിലാക്കിയും അനുഭവിച്ചും അറിയാൻ പരിമിതിയുള്ള പലതും ഇത്തരത്തിലുള്ള വീഡിയോകളിലൂടെ കാണാൻ സാധിക്കുമെന്നതിനാല്‍ കൂടിയാണ് ഇവയ്ക്ക് കാഴ്ചക്കാര്‍ കൂടുതലുള്ളത്. 

ഇക്കൂട്ടത്തില്‍ തന്നെ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ തീര്‍ച്ചയായും വീണ്ടും കാഴ്ടക്കാര്‍ കൂടും. പാമ്പിനോട് പൊതുവെ മനുഷ്യര്‍ക്കുള്ള കൗതുകവും ഭയവുമെല്ലാം ഇതിനടിസ്ഥാനമാണ്. 

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഉഗ്രൻ വിഷമുള്ള രാജജവെമ്പാലയെ പിടികൂടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. ഇതിനിടെ പാമ്പ് ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 

പ്രൊഫഷണല്‍ ആയി പാമ്പിനെ പിടികൂടുന്നയാളാണ് മൈക്ക് ഹോള്‍സ്റ്റണ്‍. ഇദ്ദേഹം ഒരു ഗ്രാമത്തില്‍ വച്ച് രാജവെമ്പാലയെ പിടികൂടുന്നതാണ് വീഡിയോയിലെ രംഗം. വെറും കൈ കൊണ്ടാണ് ഇദ്ദേഹം പാമ്പിനെ പിടികൂടുന്നത്. വാലില്‍ പിടിച്ച് ശ്രദ്ധയോടെ ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വെട്ടിച്ച് തിരിച്ച് ഇദ്ദേഹത്തിന് നേരെ ആക്രമിക്കാനായി തിരിയുകയാണ്. എന്നാല്‍ സമര്‍ത്ഥമായി മൈക്ക് ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നു. 

നെഞ്ചിടിപ്പിക്കുന്ന രംഗം തന്നെയാണിത്. മരണം വച്ചാണ് ഇദ്ദേഹം കളിക്കുന്നതെന്നും ഇങ്ങനെയൊന്നും ഇത്രമാത്രം വിഷമുള്ള പാമ്പുകളെ പിടികൂടാൻ പോകരുതെന്നുമെല്ലാമാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം. അമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമില്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഇതിനിടെ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ സംഭവത്തെ കുറിച്ച് കൂടുതല്‍ പങ്കുവച്ചിരിക്കുകയാണ് മൈക്ക്. ഒരു ഉള്‍നാടൻ ഗ്രാമത്തില്‍ കണ്ടെത്തിയ രാജവെമ്പാലയാണിതെന്നും 12 അടി നീളമുള്ള പാമ്പിനെ അതീവശ്രദ്ധയോടെയാണ് പിടികൂടിയതെന്നും മൈക്ക് അറിയിക്കുന്നു. പാമ്പിന് പരുക്കുകളൊന്നും പറ്റാത്ത രീതിയില്‍ അതിനെ അസ്വസ്ഥതപ്പെടുത്താതെയാണ് പിടികൂടിയതെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

വീഡിയോ കാണാം...

 

Also Read:-  രാജവെമ്പാലയെ നേരിടുന്ന പട്ടാളക്കാരൻ; വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

Follow Us:
Download App:
  • android
  • ios