പെരുമ്പാമ്പിനോട് സാദൃശ്യം തോന്നിക്കുന്ന റെഡ് ടെയ്ൽഡ് ബോ വിഭാഗത്തിൽപ്പെട്ട പാമ്പായിരുന്നു പതിങ്ങിയിരുന്നത്. 

പുതിയതായി വാങ്ങിയ സോഫയിൽ (Sofa) പതുങ്ങിയിരുന്നത് അഞ്ചടി നീളമുള്ള പാമ്പ് (Snake). ഫ്ലോറിഡ സ്വദേശി വാങ്ങിയ സോഫയ്ക്കുള്ളിൽ ആണ് പാമ്പ് പതുങ്ങിയിരുന്നത്. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് ഭയന്ന ഉടമ ഉടൻതന്നെ ക്ലിയർവാട്ടർ പൊലീസ് (Police) ഡിപ്പാർട്ട്മെന്റിനെ വിവരമറിയിച്ചു.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴും പാമ്പ് സോഫയ്ക്കുള്ളിൽ തന്നെ പതുങ്ങിയിരിക്കുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ പെരുമ്പാമ്പിനോട് സാദൃശ്യം തോന്നിക്കുന്ന റെഡ് ടെയ്ൽഡ് ബോ വിഭാഗത്തിൽപ്പെട്ട പാമ്പായിരുന്നു സോഫയില്‍ പതിങ്ങിയിരുന്നത്. വളരെ സാഹസികമായാണ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടിയത്. 

പാമ്പിനെ പിടിച്ചതിന്‍റെ ചിത്രങ്ങളും മറ്റും ക്ലിയർവാട്ടർ പൊലീസ് വിഭാഗം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. വിഷമില്ലാത്ത ഇനത്തിലുള്ള പാമ്പ് ആണിതെന്നാണ് സൈബര്‍ ലോകത്തിന്‍റെ വിലയിരുത്തല്‍. 

Also Read: പാമ്പിനെ ഓടിക്കാൻ തീയിട്ടു, 13 കോടി രൂപയുടെ വീട് കത്തി നശിച്ചു...!

അടുത്തിടെ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള ഒരു പെൺകുട്ടിയുടെ കിടപ്പുമുറിയില്‍ ഒരു പാമ്പിനെ കണ്ടതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കട്ടിലിന്‍റെ അടിയിലേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പെണ്‍കുട്ടി കണ്ടത്. ഒന്നര മീറ്ററിലധികം നീളമുള്ള കാർപെറ്റ് പൈതൺ വിഭാത്തിൽപ്പെട്ട പെരുമ്പാമ്പാണ് പെണ്‍കുട്ടിയുടെ മുറിക്കുള്ളിൽ കയറിയത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഭയന്നുവിറച്ച വീട്ടുകാര്‍ ഉടന്‍ തന്നെ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചർ എന്ന സംഘടനയെ വിവരമറിയിച്ചു. അങ്ങനെ അവര്‍ അപ്പോള്‍ തന്നെ സംഭവ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.