പ്രണയം പവിത്രമാണ് എന്നൊക്കെ പറയുമെങ്കിലും അതിന് പല മാനദണ്ഡങ്ങളും ഇന്നും സമൂഹം വെച്ചുപുലര്‍ത്തുന്നുണ്ട്. അത് നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെയൊക്കെ തന്നെയാണ് എന്നാണ് ജെര്‍മനിയില്‍ നിന്നുള്ള ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്.
പ്രണയം പവിത്രമാണ് എന്നൊക്കെ പറയുമെങ്കിലും അതിന് പല മാനദണ്ഡങ്ങളും ഇന്നും സമൂഹം വെച്ചുപുലര്‍ത്തുന്നുണ്ട്. അത് നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെയൊക്കെ തന്നെയാണ് എന്നാണ് ജെര്‍മനിയില്‍ നിന്നുള്ള ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ജെര്‍മനിയിലെ ഡുയിസ്ബേര്‍ഗ് സ്വദേശിയും തിയറ്റര്‍ നടനുമായ മൈക്കിള്‍ ഹോച്ചാണ് ഇവിടത്തെ നായകന്‍. 2016ല്‍ തന്നെക്കാള്‍ 29 വയസ്സിന് ഇളയ പെണ്‍കുട്ടിയുമായി മൈക്കിള്‍ പ്രണയത്തിലായി. അന്ന് സാറയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം, മൈക്കിളിന് 46-ും.
ഇന്ന് മൈക്കിളിന് 49, സാറയ്ക്ക് 20 വയസ്സും. നാട്ടുകാരുടെയും ബന്ധുക്കളുടെയും തുറിച്ചുനോട്ടങ്ങളും കുത്തുവാക്കുകളും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അവരെ പിന്‍തുടരുന്നുണ്ട്. ഒടുവില്‍ മൈക്കിളിന് ജോലി വരെ രാജിവെയ്ക്കേണ്ടിവന്നു.
മൈക്കിള്‍ ജോലി ചെയ്തിരുന്ന അതേ തിയറ്ററില്‍ പാര്‍ട്ട്ടൈമായി ഡ്രിങ്ക്സ് വിളമ്പുന്ന ജോലിയാണ് അന്ന് സാറയ്ക്ക്. തിയറ്ററിലെ നായക വേഷങ്ങള്‍ വരെ ചെയ്യുന്ന മൈക്കിളിന് ഒറ്റ നോട്ടത്തില്‍ തന്നെ സാറയെ ഇഷ്ടമായി. ഫേസ്ബുക്കില്‍ സന്ദേശം അയച്ചെങ്കിലും സാറ ആദ്യം അതിനൊന്നും വലിയ വില കൊടുത്തില്ല. കാഴ്ചയ്ക്ക് ഇഷ്ടമായെങ്കിലും പ്രായ വ്യത്യാസം കൊണ്ടുതന്നെ സാറ അടുക്കാന്‍ പോയില്ല. എന്നാല്‍ ഒരു മാസം തുടര്‍ച്ചയായി സന്ദേശങ്ങള്‍ കൈമാറിയ അവര്‍ അറിയാതെ പ്രണയം അവിടെ മൊട്ടിടുകയായിരുന്നു. അങ്ങനെയാണ് ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൈക്കിളും സാറയും പ്രണയത്തിലാകുന്നത്.
എന്നാല്‍ ഇവരെ ആരും പിന്തുണച്ചില്ല എന്നുമാത്രമല്ല പല തരത്തിലുളള മോശം അനുഭവങ്ങളും ഇരുവരും സമൂഹത്തില്‍ നിന്നും നേരിട്ടു. ആദ്യം സാറയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൈക്കിളിലെ വ്യക്തിത്വത്തെ മനസ്സിലായപ്പോള്‍ അവരും പതിയേ അംഗീകരിക്കുകയായിരുന്നു. സമപ്രായക്കാരായ സാറയുടെ അച്ഛനും മൈക്കിളും ഇപ്പോള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.

'ഞങ്ങള്‍ പ്രണയത്തിലാകുമ്പോള്‍ അവള്‍ക്ക് പതിനേഴ് വയസ്സായിരുന്നു. അന്ന് അവളെ കണ്ടാല്‍ അത്ര പോലും പറയില്ലായിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ ഞങ്ങളെ തുറിച്ചുനോക്കുമായിരുന്നു'- മൈക്കിള്‍ പറഞ്ഞു.
മൈക്കിളിന് തിയറ്ററിലെ ജോലി വരെ വേണ്ട എന്നു വെയ്ക്കേണ്ടിവന്നു. സാറയുമായുള്ള മൈക്കിളിന്‍റെ ബന്ധം ബോസിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് മൈക്കിള്‍ ജോലി രാജി വെച്ചത്. എന്നാല്‍ സാറ ഇപ്പോഴും അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. 'ആദ്യമൊക്കെ അവള്‍ക്ക് അവിടെയുളളവരുമായി ഇടപ്പെടാന്‍ തന്നെ മടിയായിരുന്നു. ഇപ്പോള്‍ ശരിയായി വരുന്നു'- മൈക്കിള്‍ പറയുന്നു.
'ഞങ്ങള്‍ പുറത്ത് കഫേയിലോ മറ്റോ പോകുമ്പോള്‍ ആളുകള്‍ ഞങ്ങളെ തുറിച്ചുനോക്കാറുണ്ട്. പ്രായത്തില്‍ വളരെ ചെറിയ പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നത് പോലും സഹിക്കാന്‍ കഴിയാത്ത സമൂഹത്തിലാണ് ഞങ്ങള്‍ ജിവിക്കുന്നത്. ചിലര്‍ വന്ന് സാറയുടെ ഐഡി കാര്‍ഡ് ചോദിക്കാറുണ്ട്'- മൈക്കിള്‍ തുടരുന്നു.
'ഇതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കാറില്ല, പ്രണയത്തിന് അതിരുകള്‍ ഇല്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. പ്രായമോ മതമോ ഒന്നും പ്രണയത്തെ ബാധിക്കില്ല. നമ്മുടെ ഹൃദയം എന്തുപറയുന്നുവോ അതാണ് ശരി. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്'- മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു.

