വീഡിയോ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയും സമ്പാദിച്ചുകൊണ്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് കാര്യം. കാഴ്ചയില്‍ തന്നെ മിക്കവരെയും ഭയപ്പെടുത്തും ഈ രംഗം

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധപ്പെട്ടുവരുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്. മനുഷ്യര്‍ക്ക് ജീവിസമൂഹത്തോടുള്ള അടങ്ങാത്ത കൗതുകവും ആകാംക്ഷയും തന്നെ ഇതിന് കാരണം. 

ഇത്തരത്തില്‍ ഏറെ കാഴ്ചക്കാരെ ലഭിക്കുന്ന വീഡിയോകളാണ് പാമ്പുകളുടെ വീഡിയോകള്‍. പാമ്പ് ഒരേസമയം ആളുകള്‍ക്ക് ഭയവും കൗതുകവുമാണ്. അതുകൊണ്ട് തന്നെ പാമ്പിന്‍റെ കാഴ്ചകള്‍ കാണാൻ സാധിക്കുന്ന സന്ദര്‍ഭങ്ങള്‍ മിക്കവരും ഉപേക്ഷിക്കാറുമില്ല.

ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു പാമ്പിന്‍റെ വീഡിയോ. പാമ്പിന്‍റെ പടം പൊഴിക്കുകയും പാമ്പിന്‍റെ തലയില്‍ ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്യുന്നൊരാളെയാണ് വീഡിയോയില്‍ കാണുന്നത്. ഇദ്ദേഹം എവിടത്തുകാരൻ ആണെന്നോ, എന്താണ് ഇങ്ങനെ ചെയ്യാനുണ്ടായ സാഹചര്യമെന്നോ ഒന്നും വ്യക്തമല്ല. 

വീഡിയോ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയും സമ്പാദിച്ചുകൊണ്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് കാര്യം. കാഴ്ചയില്‍ തന്നെ മിക്കവരെയും ഭയപ്പെടുത്തും ഈ രംഗം. പാമ്പിന്‍റെ മുഖത്തെ തൊലിയടര്‍ത്തി എടുക്കുന്നത്- പ്രത്യേകിച്ച് കണ്ണിന് മുകളിലൂടെ എടുക്കുന്നതും മറ്റും കണ്ടിരിക്കാൻ തന്നെ പലര്‍ക്കും പ്രയാസം തോന്നിയേക്കാം. 

ഇങ്ങനെ പാമ്പിന്‍റെ ദേഹത്തെ മുഴുവൻ തൊലിയും നീക്കം ചെയ്യുന്നത് ഇദ്ദേഹം തന്നെയാണ്. പാമ്പ് യാതൊരു എതിര്‍പ്പും കാണിക്കാതെ ഇദ്ദേഹവുമായി അടുപ്പത്തിലായാണ് കാണപ്പെടുന്നതും. ഇതും വീഡിയോ കാണുന്ന ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. എങ്ങനെയാണ് പാമ്പിനെ ഇങ്ങനെ കീഴ്പ്പെടുത്തിയത് എന്ന് അതിശയപ്പെടുന്നവരെ കമന്‍റ് ബോക്സില്‍ കാണാം. അതേസമയം പാമ്പുകളെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് ശരിയല്ല, ഇത് അനുവദിക്കരുത് എന്ന് തുടങ്ങി വിമര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നവരും ഏറെയുണ്ട്. 

ഏതായാലും വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് വാസ്തവം. ലക്ഷക്കണക്കിന് പേരെ അത്ഭുതപ്പെടുത്തിയ വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- യുവതിയുടെ ചെവിക്കകത്ത് വല നെയ്ത് കൂടി എട്ടുകാലി; ആശുപത്രിയിലെത്തിയത് ചെവി വേദനയുമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo