വളര്‍ത്തുമൃഗങ്ങള്‍ എന്ന് പറയുമ്പോള്‍ നായയോ പൂച്ചയോ ഒന്നുമല്ല കെട്ടോ. എന്താണെന്ന് അറിയുമ്പോള്‍ മിക്കവര്‍ക്കും അതൊരു ഞെട്ടലോ അതിശയമോ ആയിരിക്കും. ഒരു പുലിക്കുഞ്ഞും ഒരു സിംഹക്കുഞ്ഞുമാണ് ഇദ്ദേഹത്തിന്‍റെ  'പെറ്റ്സ്'. 

വളര്‍ത്തുമൃഗങ്ങളുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവ വീട്ടിലെ അംഗങ്ങളെ പോലെ തന്നെ ആയിരിക്കും. അവയുമായി കളിക്കാനും, സമയം ചിലവിടാനുമെല്ലാം അവര്‍ ഏറെ ഇഷ്ടപ്പെടും. ഇത്തരത്തില്‍ മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടിരിക്കാൻ തന്നെ ഏറെ രസകരവുമാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഇത്തരത്തിലൊരു വീഡിയോ. തന്‍റെ വളര്‍ത്തുമൃഗങ്ങളുമായി കളിച്ച് രസിച്ചിരിക്കുന്നൊരു യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്.

വളര്‍ത്തുമൃഗങ്ങള്‍ എന്ന് പറയുമ്പോള്‍ നായയോ പൂച്ചയോ ഒന്നുമല്ല കെട്ടോ. എന്താണെന്ന് അറിയുമ്പോള്‍ മിക്കവര്‍ക്കും അതൊരു ഞെട്ടലോ അതിശയമോ ആയിരിക്കും. ഒരു പുലിക്കുഞ്ഞും ഒരു സിംഹക്കുഞ്ഞുമാണ് ഇദ്ദേഹത്തിന്‍റെ 'പെറ്റ്സ്'. 

ഇവയുമായി കൊഞ്ചിയും ഇവയെ ലാളിച്ചുമെല്ലാം ഇരിക്കുകയാണ് യുവാവ്. ഒറ്റനോട്ടത്തില്‍ പൂച്ചയെ പോലെയെല്ലാം നമുക്ക് തോന്നാം. പൂച്ചകളെ പോലുള്ള നടപ്പും, അതുപോലെ നമുക്ക് പെട്ടെന്ന് ഇഷ്ടമോ വാത്സല്യമോ തോന്നുന്ന പ്രകൃതവും. കാണാൻ രസമുള്ള കാഴ്ച തന്നെയാണെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. എന്നാല്‍ നല്ലവാക്കുകളെക്കാള്‍ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് ഏറെയും ലഭിക്കുന്നത്.

കാണാൻ നല്ലതാണ്, പക്ഷേ ഇവയെ പോലുള്ള മൃഗങ്ങളെ ഇങ്ങനെ 'പെറ്റ്സ്' ആക്കി വയ്ക്കുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല, ഇവ കാട്ടില്‍ ജീവിക്കേണ്ട മൃഗങ്ങളാണ്, ഇവയെ വീടുകളിലും മറ്റും കൊണ്ടുവന്ന് വളര്‍ത്തുന്നത് ക്രൂരതയാണ് എന്നുമെല്ലാമാണ് ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങള്‍. അതേസമയം ഇവയെ വളര്‍ത്തുമൃഗങ്ങളാക്കുന്നത് അപകടമാണെന്നും എപ്പോഴാണ് ഇവ, തങ്ങളുടെ ജന്മവാസന കാണിക്കുകയെന്നത് പറയാനാകില്ലെന്നും താക്കീത് നല്‍കുന്നവരും കുറവല്ല.

പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള മൃഗങ്ങളെ വളര്‍ത്താൻ അനുമതി ലഭിക്കാറുണ്ട്. അതേസമയം നിയമവിരുദ്ധമായി ഇവയെ വീട്ടില്‍ മെരുക്കിനിര്‍ത്താൻ ശ്രമിക്കുന്നത് ശിക്ഷാവിധേയവുമാണ്. 

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

View post on Instagram

Also Read:- 'അത് കലക്കി'; പ്രമേഹം ചികിത്സിക്കുന്നതിനുള്ള കേന്ദ്രം എവിടെയാണെന്ന് നോക്കിക്കേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo