ഒരു ഓട്ടമത്സരത്തിന് ശേഷം സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയാണ് ഒരാള്‍. ഇതിനിടെ അപ്രതീക്ഷിതമായി ചില നാടകീയരംഗങ്ങളും അരങ്ങേറുന്നു

പ്രണയാഭ്യര്‍ത്ഥന നടത്തുന്ന യുവതീയുവാക്കളുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടാറുണ്ട്. ഒരിക്കലും ഒളി മങ്ങാത്തൊരനുഭവം എന്ന നിലയിൽ പ്രണയത്തിന് എന്നും കാഴ്ചക്കാരും കേള്‍വിക്കാരുമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ പ്രണയാഭ്യര്‍ത്ഥന അഥവാ 'പ്രപ്പോസല്‍' ദൃശ്യങ്ങള്‍ക്ക് വലിയ ഡിമാൻഡും ഉണ്ടാകാറുണ്ട്. 

അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈലായിക്കൊണ്ടിരിക്കുന്നത്. ഒരു ഓട്ടമത്സരത്തിന് ശേഷം സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയാണ് ഒരാള്‍. ഇതിനിടെ അപ്രതീക്ഷിതമായി ചില നാടകീയരംഗങ്ങളും അരങ്ങേറുന്നു. 

നോര്‍ത്തേണ്‍ യൂറോപ്പിലെ എസ്റ്റോണിയയിലാണ് സംഭവം. മൊറിയാറ്റീല്‍ എന്ന അത്ലറ്റാണ് വീഡിയോയിലുള്ളത്. മത്സരം പൂര്‍ത്തിയാക്കി, ഫിനിഷിംഗ് ലൈനിലെത്തിയ ഉടനെ തന്നെ സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്താനായിരുന്നു ഇദ്ദേഹത്തിന്‍റെ തീരുമാനം. അതനുസരിച്ച് ഫിനിഷിംഗ് ലൈൻ കടന്നയുടനെ സുഹൃത്തിന് മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഈ സമയത്ത് കാലിലെ പേശി കൊളുത്തിപ്പിടിച്ചു. 

അസഹനീയമായ വേദനയോടെ ഉടൻ തന്നെ മൊറിയാറ്റീല്‍ കിടന്നുപോയി. ഇതെല്ലാം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് സുഹൃത്ത്. ഉടൻ തന്നെ പരിപാടിയുടെ സംഘാടകരില്‍ നിന്ന് രണ്ട് പേര്‍ ഇദ്ദേഹത്തിന്‍റെ രക്ഷയ്ക്കായി ഓടിയെത്തി. 

കിടന്ന കിടപ്പിലും കയ്യിലുള്ള മോതിരത്തിന്‍റെ ചെപ്പ് തുറന്ന് മോതിരം പുറത്തെടുത്ത് പ്രണയാഭ്യര്‍ത്ഥന നടത്തി മൊറിയാറ്റീല്‍. സംഘാടകര്‍ കാലില്‍ മസാജ് ചെയ്തും മറ്റും ഇദ്ദേഹത്തെ 'നോര്‍മല്‍' ആക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മൊറിയാറ്റീലിന്‍റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് സുഹൃത്ത് യെസ് മൂളിയതോടെ കണ്ടുനിന്നവരിലും ആവേശമായി. തുടര്‍ന്ന് ഇരുവരും ചുംബിക്കുന്നു. 

'അയേണ്‍മാൻ യൂറോപ്പ്' എന്ന ഇൻസ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

View post on Instagram

Also Read:- 'പ്രപ്പോസല്‍' ചീറ്റി; 'പാവം മനുഷ്യന്‍' എന്ന് വീഡിയോ കണ്ടവര്‍