കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന കാമുകനെയാണ് വീഡിയോയില്‍ കാണുന്നത്. ന്യൂസീലാൻഡിലെ ഓക്‍ലൻഡ് എയര്‍പോര്‍ട്ടിലാണ് സംഭവം നടക്കുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും അനവധി വീഡിയോകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ചില വീഡിയോകള്‍ക്ക് പക്ഷേ കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് പ്രണയജോഡികളുടെ വീഡിയോകളും. അത് വിവാഹിതരായവരുടെയോ അല്ലാത്തവരുടെയോ ആകാം. എന്തായാലും പ്രണയിക്കുന്നവര്‍ തമ്മിലുള്ള മനോഹരമായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ എപ്പോഴും എളുപ്പത്തില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. 

ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന കാമുകനെയാണ് വീഡിയോയില്‍ കാണുന്നത്. ന്യൂസീലാൻഡിലെ ഓക്‍ലൻഡ് എയര്‍പോര്‍ട്ടിലാണ് സംഭവം നടക്കുന്നത്. 

ഓക്‍ലൻഡില്‍ ബാങ്കിംഗ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന യഷ്‍രാജ് ഛബ്രയാണ് തന്‍റെ കാമുകിക്ക് എയര്‍പോര്‍ട്ടില്‍ വച്ച് ഇങ്ങനെയൊരു 'സര്‍പ്രൈസ്' നല്‍കിയത്. കാമുകിയ റിയ ശുക്ല എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സമയത്ത്, അവിടത്തെ പാസഞ്ചര്‍ അനൗണ്‍സ്മെന്‍റ് സിസ്റ്റം ഉപയോഗിച്ച് യഷ് വിവാഹാഭ്യര്‍ത്ഥന നടത്തുകയാണ്. 

എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്നതിനിടെ അനൗണ്‍സ്മെന്‍റ് കേള്‍ക്കുകയാണ് റിയ. യാത്രക്കാര്‍ക്കുള്ള അറിയിപ്പായിരിക്കും എന്ന സ്വാഭാവികത ആ മുഖത്ത് കാണം. എന്നാല്‍ അത് പങ്കാളിയുടെ ശബ്ദമാണെന്ന് തിരിച്ചറിയുന്നതോടെ ഇവര്‍ അമ്പരന്നുപോവുകയാണ്. 'സര്‍പ്രൈസ്' ഏറ്റു എന്നത് ഇതോടെ വ്യക്തം. യഷിന്‍റെ സുഹൃത്തുക്കളും അദ്ദേഹത്തിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.

അനൗണ്‍സ്മെന്‍റിന് ശേഷം എയ‍ര്‍പോര്‍ട്ടില്‍ തന്നെ പരസ്യമായി, റിയയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് മോതിരം കൈമാറുകയും ചെയ്യുന്നു യഷ്. ചുറ്റും കൂടിനില്‍ക്കുന്നവരെല്ലാം കരഘോഷത്തോടെ ഇരുവരുടെയും ഈ സമാഗമത്തെ സ്വാഗതം ചെയ്യുന്നു. 

പ്രപ്പോസല്‍ വീഡിയോകള്‍ ഇങ്ങനെ ഏറെ വരാറുണ്ടെങ്കിലും ചില വീഡിയോകള്‍ക്ക് പ്രത്യേകത തോന്നാം. ഇത് അത്തരത്തിലൊന്നാണെന്നാണ് വീഡിയോ കണ്ട പലരും കമന്‍റ് ചെയ്തിരിക്കുന്നത്. എന്തായാലും കാഴ്ക്കാര്‍ക്ക് ഏറെ പ്രത്യേകത തോന്നിയ, വൈറലായ ആ പ്രപ്പോസ് വീഡിയോ ഇതാ...

View post on Instagram

Also Read:- ക്യാൻസര്‍ ബാധിതയായ ഭാര്യക്ക് ധൈര്യം പകരാൻ ഭര്‍ത്താവിന്‍റെ സ്നേഹസമ്മാനം; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo