പാറ്റകളെ കൊല്ലാന്‍ മുറ്റത്തിന്‍റെ ഒരു മൂലയില്‍ തീയിട്ടതാണ് 48കാരനായ ബ്രസീല്‍ സ്വദേശി സെസര്‍ ഷ്മിറ്റ്സ്. എന്നാല്‍ പാറ്റകള്‍ ചത്തില്ലെന്ന് മാത്രമല്ല, അവിടെ നടന്നത് ഒരു പൊട്ടിത്തെറിയായിരുന്നു. മുറ്റത്ത് പിടിപ്പിച്ച പുല്‍ത്തകിടിയെല്ലാം നശിക്കുന്നതിലേക്കാണ് ആ അബദ്ധം കൊണ്ടെത്തിച്ചത്. 

'' പൂന്തോട്ടത്തില്‍ പാറ്റകളൊരുപാടുണ്ടെന്ന് ഭാര്യ പരാതിപ്പെട്ടു. അവയെ കൊന്നുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്'' സെസര്‍ പറഞ്ഞു. 

പാറ്റയുടെ ഉറവിടം കണ്ടെത്തി തീയിടാനാണ് സെസര്‍ ശ്രമിച്ചത്. അവിടെ ദ്രാവകമൊഴിച്ച് തീയിട്ടു. എന്നാല്‍ സെസറിന് ആ പ്രാണികളെ മുഴുവന്‍ കൊല്ലാനായില്ല, പകരം പുല്‍ത്തകിടി നശിക്കുകയും ചെയ്തു. 

തീയിട്ടതും അവിടെ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങള്‍ സെസറുടെ വീടിന്‍റെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ഇതുവരെ 26 ലക്ഷം പേരാണ് കണ്ടത്.