കറുത്ത വേഷം ധരിച്ച് സൈക്കിൾ ഓടിച്ച് കടയ്ക്കുള്ളിൽ കയറിയ കള്ളൻ മുഖം മറച്ചിട്ടുണ്ടായിരുന്നു. കൈയിൽ കരുതിയിരുന്ന ഗാർബേജ് ബാഗിൽ ഷെൽഫിൽ നിന്ന് സാധനങ്ങൾ വാരിയിടുന്നത് വീഡിയോയിൽ വ്യക്തമാണ്. 

ഒരു മെഡിക്കൽ ഷോപ്പിൽ പട്ടാപ്പകൽ മോഷണം നടത്തുന്ന കള്ളന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. യുഎസിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സാൻഫ്രാൻസിസ്കോയിലെ ഒരു മെഡിക്കൽ ഷോപ്പിൽ സൈക്കിളിലെത്തിയ കള്ളൻ പട്ടാപ്പകല്‍ മോഷണം നടത്തിയത്.

കറുത്ത വേഷം ധരിച്ച് സൈക്കിൾ ഓടിച്ച് കടയ്ക്കുള്ളിൽ കയറിയ കള്ളൻ മുഖം മറച്ചിട്ടുണ്ടായിരുന്നു. കൈയിൽ കരുതിയിരുന്ന ഗാർബേജ് ബാഗിൽ ഷെൽഫിൽ നിന്ന് സാധനങ്ങൾ വാരിയിടുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒരു പ്രാദേശിക റിപ്പോർട്ടര്‍ പകർത്തിയ 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. കടയുടെ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെ ഈ ദൃശ്യം കാണുന്നുണ്ടായിരുന്നു. വീഡിയോ പകര്‍ത്തിയ സെക്യൂരിറ്റി കള്ളന്‍റെ കൈവശമുള്ള പോളിത്തീൻ ഗാർബേജ് ബാഗിൽ പിടുത്തമിട്ടെങ്കിലും കള്ളൻ അത് മറികടന്ന് സൈക്കിളിൽ പോകുന്നതും വീഡിയോയിൽ കാണാം. 

ഒടുവിൽ, സെക്യൂരിറ്റിയുടെ മുന്നിലൂടെ മോഷ്ടിച്ച സാധനങ്ങളുമായി കള്ളൻ കടയിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ഇതുവരെ 60 ലക്ഷത്തോളം ആളുകളാണ് കണ്ടത്. വർദ്ധിച്ചുവരുന്ന കവർച്ച കേസുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരിക്കുകയാണെന്നാണ് സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Scroll to load tweet…

Also Read: മറിയാൻ തുടങ്ങിയ ഓട്ടോ കൈകൊണ്ട് പിടിച്ചു നിർത്തി യുവാവ്; വീഡിയോ വൈറൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona