വെള്ളത്തിനടിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു  യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതുച്ചേരി സ്വദേശിയും മുങ്ങല്‍ വിദഗ്‌ധനുമായ അരവിന്ദ് ആണ് വെള്ളത്തിനടിയില്‍ വച്ച് വ്യായാമ മുറകള്‍ ചെയ്തത്. 

കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം ഏറേ വലുതാണെന്ന സന്ദേശമാണ് ഇതിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും അരവിന്ദ് പറയുന്നു. 14 മീറ്റര്‍ വെള്ളത്തിനടിയില്‍ വച്ചാണ് ഈ കിടിലന്‍ വര്‍ക്കൗട്ട് അരവിന്ദ് ചെയ്തത്.   

 

 

ഡംബെൽ ഉപയോഗിച്ചുകൊണ്ടാണ് വര്‍ക്കൗട്ട് ചെയ്യുന്നത്. വെള്ളത്തിനടിയില്‍ വച്ച് പുഷ് അപ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Also Read: ലോക്ക്ഡൗണില്‍ വര്‍ക്കൗട്ട് ഇനി വീട്ടില്‍ തന്നെ ചെയ്യാം; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona