അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും.

അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. ഇപ്പോഴിതാ പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ സുന്ദരികളായി നില്‍ക്കുന്ന ഗീതുവിന്‍റെയും മഞ്ജുവിന്‍റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

View post on Instagram

 മുംബൈ ചലച്ചിത്ര മേളയിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ സിനിമ പ്രദർശിപ്പിച്ചിരുന്നു. അന്ന് വേദിയിലെത്തിയ ഗീതു മോഹൻദാസിന്റെ വസ്ത്രം ശ്രദ്ധ നേടിയിരുന്നു.

View post on Instagram

പൂർണിമ ഇന്ദ്രജിത്തിന്‍റെ പ്രാണയാണ് ഗീതുവിന് വേണ്ടി വസ്ത്രമൊരുക്കിയത്. ഗീതുവിന്‍റെ ചിത്രങ്ങള്‍ പൂര്‍ണിമ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

കേരള കൈത്തറി ഉപയോഗിച്ച് നെയ്തെടുത്ത പീച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു ഗീതു ധരിച്ചത്. ഡീറ്റൈലിങ് പാനലും പോൽക്ക വീവ്സും ചേരുമ്പോൾ ലെഹങ്ക അതിഭംഗിയാവുകയായിരുന്നു. ഫിലിം ഫെസ്റ്റിവലിന് എത്തിയ മഞ്ജു വാര്യർക്കും പൂർ‌ണിമയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. മഞ്ജുവിന്‍റെ ചിത്രങ്ങളും പൂര്‍ണിമ പങ്കുവെച്ചിട്ടുണ്ട്. 

View post on Instagram
View post on Instagram
View post on Instagram