അവധി ആഘോഷങ്ങളിലാണ് ബോളിവുഡ് താരങ്ങളിപ്പോള്‍. മാലദ്വീപിലായിരുന്നു ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍റെയും കുടുംബത്തിന്‍റെയും അവധി ആഘോഷം. മിസ് വേള്‍ഡ് മാനുഷി ചില്ലറും ദിവസങ്ങള്‍ക്ക് മുമ്പ് വിദേശ യാത്രകളിലായിരുന്നു. ശ്രീലങ്കയാണ് മാനുഷി അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത്. 

തന്‍റെ ആഘോഷങ്ങളുടെ ചിത്രം കഴിഞ്ഞ ദിവസം മാനുഷി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മഴവില്‍ നിറങ്ങളിലുള്ള ബിക്കിനിയിട്ടുള്ള ചിത്രമാണ് മാനുഷി പോസ്റ്റ് ചെയ്തത്.  ആരാധകരെ അമ്പരപ്പിക്കും വിധം സുന്ദരിയാണ് ചിത്രത്തില്‍ മാനുഷി.

 
 
 
 
 
 
 
 
 
 
 
 
 

Rainbow-ing 🌈

A post shared by Manushi Chhillar (@manushi_chhillar) on Jul 23, 2019 at 5:29am PDT

തന്‍റെ മറ്റൊരു വീടായാണ് മാനുഷി ശ്രീലങ്കയെ കാണുന്നത്. കൊളമ്പോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം തകര്‍ന്ന  ശ്രീലങ്കന്‍  ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മാനുഷിയും പങ്കുവഹിച്ചിരുന്നു.   2017ലാണ് മാനുഷിയെ ലോകസുന്ദരിയായി തെരഞ്ഞെടുത്തത്. അക്ഷയ് കുമാറിന്‍റെ നായികയായി മാനുഷി അഭിനയിക്കുന്ന ചിത്രം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ്.