വിവാഹ പരസ്യത്തില്‍ പോലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് എല്ലാവരും. അതുകൊണ്ട് തന്നെ ചില പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഒരു വിവാഹ പരസ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹ പരസ്യത്തില്‍ വരന്‍ മുന്നോട്ട് വെച്ച നിബന്ധനകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലാകാനുള്ള കാരണം. 

പരസ്യത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ദന്തഡോക്ടറായ മുപ്പതുകാരന്‍ (ഇപ്പോള്‍ തൊഴില്‍ രഹിതന്‍) വധുവിനെ തേടുന്നു. ധനികയും സുന്ദരിയും വിശ്വസ്തയും ധൈര്യമുള്ളവളുമായ വധുവിനെയാണ് അന്വേഷിക്കുന്നത്. ഇതിനോടൊപ്പം രാജ്യസ്നേഹമുളളവളായിരിക്കണം. ഇന്ത്യയുടെ സൈനിക, കായിക മേഖലകളെ പരിപോഷിപ്പിക്കാന്‍ പ്രാപ്തിയുലളവളായിരിക്കണം. കുട്ടികളെ നന്നായി നോക്കി വളര്‍ത്തണം, നന്നായി പാചകം ചെയ്യണം, വധുവിന് ജോലി നിര്‍ബന്ധം...തുടങ്ങിയ കാര്യങ്ങളാണ് ട്വിറ്ററില്‍ വൈറലായ പരസ്യത്തില്‍ പറയുന്നത്.

പരസ്യത്തിനെ ട്രോളി നിരവധി പേര്‍ കമന്‍റുകള്‍ ഇടുകയും ചെയ്തു.