Asianet News MalayalamAsianet News Malayalam

love break up | ബ്രേക്ക് അപ്പുകൾ കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരെ; കൂടുതൽ ട്രോമയിൽ ആണുങ്ങളെന്ന് എന്ന് പഠനം

പ്രണയം തകർന്ന ശേഷം സങ്കടമോചനത്തിനായി ഐസ്ക്രീമുകളെയും സിഗററ്റിനെയും മദ്യത്തെയുമെല്ലാം ആശ്രയിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണ് എന്നാണ് ഇവർ പറയുന്നത്.

men feel more heart ache  after break up says study
Author
Trivandrum, First Published Nov 5, 2021, 12:02 PM IST

കൊവിഡ് മഹാമാരിക്കാലം (Covid pandemic)എന്നത് പല ബന്ധങ്ങളും ബ്രേക്ക് അപ്പിൽ(break up) ചെന്നവസാനിച്ച കാലം കൂടിയാണ് പലർക്കും. ഈ പ്രണയഭംഗങ്ങളെ(love failure) നമ്മൾ എങ്ങനെയാണ് നേരിടുന്നത്? ഒരു സ്ത്രീയും പുരുഷനും കൂടി ഉഭയ സമ്മതത്തോടെ തുടങ്ങിയ ബന്ധം അതുപോലെയോ അല്ലാതെയോ ഒരു സുപ്രഭാതത്തിൽ അവസാനിപ്പിക്കപ്പെടുമ്പോൾ, അതിൽ കൂടുതൽ വൈകാരിക ബാധ്യതകൾ ആർക്കാണ് ഉണ്ടാവുക?

പ്രണയ ബന്ധങ്ങളുടെയും ബ്രേക്ക് അപ്പുകളുടെയും കാര്യത്തിൽ പുരുഷന്മാർ തികഞ്ഞ നിസ്സംഗത വെച്ചുപുലർത്തുന്ന റോബോട്ടുകളാണ്, ലൈംഗികതയിൽ മാത്രമാണ് അവരുടെ ഇമോഷണൽ ഇൻവെസ്റ്റ്മെന്റ് എന്നൊക്കെ കരുതുന്ന പലരുമുണ്ട്. എന്നാൽ, അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ ഫലം സൂചിപ്പിക്കുന്നത് നേരെ മറിച്ചാണ്. പ്രണയം തകർന്ന ശേഷം വൈകാരികമായി കൂടുതൽ അസ്ഥിരത അനുഭവപ്പെടാൻ സാധ്യത, സ്ത്രീകളെക്കാൾ പുരുഷൻമാർക്കാണ് എന്നാണ് ജേർണൽ ഓഫ് സോഷ്യൽ ആൻഡ് പേർസണൽ റിലേഷൻഷിപ്‌സിൽ( കഴിഞ്ഞ മാസം പ്രസിദ്ധപ്പെടുത്തിയ Dirty laundry: The nature and substance of seeking relationship help from strangers online എന്ന പഠനം സൂചിപ്പിക്കുന്നത്. സൂറിച്ച്, ലങ്കാസ്റ്റർ സർവകലാശാലകളിലെ നാല് ഗവേഷകർ ചേർന്നാണ് ഈ പ്രബന്ധം രചിച്ചിട്ടുള്ളത്. പ്രണയം തകർന്ന ശേഷം സങ്കടമോചനത്തിനായി ഐസ്ക്രീമുകളെയും സിഗററ്റിനെയും മദ്യത്തെയുമെല്ലാം ആശ്രയിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണ് എന്നാണ് ഇവർ പറയുന്നത്.

men feel more heart ache  after break up says study

1,84,000 പേരിൽ നിന്നായി സ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പഠനം നടത്തപ്പെട്ടത്. പ്രണയങ്ങൾ പരാജയപ്പെടാൻ പ്രധാന കാരണം കമ്യൂണിക്കേഷൻ ഗ്യാപ്പ്, വിശ്വാസക്കുറവ്, സമയം ചെലവഴിക്കാൻ ഇല്ലായ്ക എന്നിവയാണ് എന്ന് പഠനം പ്രാഥമികമായി കണ്ടെത്തി. അതേസമയം, ലിംഗാടിസ്ഥാനത്തിൽ ഈ പ്രതികരണങ്ങളെ ക്രോഡീകരിച്ച് വിശകലനം ചെയ്തപ്പോൾ എത്തിച്ചേർന്ന നിഗമനങ്ങളിൽ പലതും അതിശയകരമായിരുന്നു. ഒരു പ്രണയം തകർന്ന ശേഷം, ഹൃദയവേദനയെക്കുറിച്ചുള്ള സംസാരം, തുടർച്ചയായുള്ള കണ്ണീർ വാർക്കൽ, പശ്ചാത്താപം എന്നിവ ഗവേഷകർ കൂടുതൽ കണ്ടത് പുരുഷന്മാരിലായിരുന്നു എന്ന് പ്രബന്ധത്തിന്റെ മുഖ്യ രചയിതാവായ ഷാർലറ്റ് എന്റ്വിസിൽ പറയുന്നു. ബ്രേക്ക് അപ്പുകളെ അതിജീവിക്കുക കൂടുതൽ ദുഷ്കരമായി കാണപ്പെടുന്നതും പുരുഷന്മാരിൽ തന്നെയാണത്രെ. 

സാമ്പിൾ സെറ്റിലുള്ള വ്യക്തികൾക്ക് പേര് വെളിപ്പെടുത്താത്ത രീതിയിൽ ചോദ്യങ്ങൾ നൽകി, അതിനു കിട്ടുന്ന പ്രതികരണങ്ങളെ ഡാറ്റ മൈനിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പഠിച്ചാണ് ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകളിൽ എത്തിച്ചേർന്നിട്ടുള്ളത്. തുടക്കത്തിൽ പ്രണയത്തെ ബാധിക്കുന്ന വിപരീത സാഹചര്യങ്ങളെ ആണ് പഠിക്കാൻ ശ്രമിച്ചത് എങ്കിലും, പോകെപ്പോകെ അത് ആ പരാജയങ്ങൾ വ്യക്തികളെ ബാധിക്കുന്നത് ലിംഗാടിസ്ഥാനത്തിൽ അങ്ങനെ വ്യതിരിക്തമായിരിക്കും എന്നതിലേക്ക് കൂടി പഠനം നീളുന്നു. ഈ പഠനഫലം വന്നതോടെ പുരുഷന്മാർ പ്രണയങ്ങളിൽ താരതമ്യേന കുറഞ്ഞ വൈകാരികനിക്ഷേപങ്ങൾ നടത്തുന്നവരാണ് എന്ന പൊതുബോധത്തിനാണ് ഉലച്ചിൽ വന്നിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios