Asianet News MalayalamAsianet News Malayalam

പുരുഷന്മാര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യരില്‍ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ സംഭവിക്കും. പല കാരണങ്ങള് കൊണ്ടാക്കാം ഇത്തരം വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്.

men should not eat these food
Author
Thiruvananthapuram, First Published Dec 4, 2019, 10:11 PM IST

കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യരില്‍ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ സംഭവിക്കും. പല കാരണങ്ങള് കൊണ്ടാക്കാം ഇത്തരം വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്. അത്തരത്തിലൊരു പ്രശ്നമാണ് പുരുഷന്മാരിലെ ബീജത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടത്. 

ബീജത്തിന്റെ ആരോഗ്യം പലപ്പോഴും ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ് എന്നാണ് University of Rochester നടത്തിയ പഠനത്തില്‍ പറയുന്നത്. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണരീതിയും എല്ലാം ഇത്തരത്തില്‍ പുരുഷന്റെ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. പുരുഷ ബീജത്തിന് ഹാനീകരമാവുന്ന ചില ഭക്ഷണങ്ങല് നോക്കാം. 

ഒന്ന്...

എല്ലാവരും ഇഷ്ടമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ്  ഇറച്ചി. എന്നാല്‍ പ്രോസസ്ഡ് മീറ്റ് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ബീജത്തിന്‍റെ എണ്ണത്തെ കുറക്കുന്നതിന് കാരണമാകുമെന്നാണ് പഠനം പറയിന്നത്. പ്രോസസ്ഡ് മീറ്റ് പുരുഷന്‍മാര്‍ അധികം കഴിക്കരുത് എന്നും പഠനം പറയുന്നു. 

രണ്ട്...

 പഴക്കമുള്ള മാംസം ബീജത്തിന്റെ ആരോഗ്യത്തിന് വളരെയധികം ദോഷമായി ബാധിക്കും. അതുകൊണ്ട് പഴക്കമുള്ള മാംസം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

മൂന്ന്...

പുരുഷ ബീജത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന കാര്യത്തില്‍ പലപ്പോഴും സോയ ഒരു വില്ലനാണെന്ന് പല പഠനങ്ങളും പറയുന്നത്. സോയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്‍മാരുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. 

നാല്...

ഫാറ്റ് ധാരാളം അടങ്ങിയ പാല്‍ ഉല്‍പ്പനങ്ങള് കഴിക്കുന്നതും ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുമെന്നും 'The Rochester Young Men’s study'-യില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios