അമ്മയോടൊപ്പം ഒരുമിച്ച് 10 സ്ക്വാട്ടുകള്‍ പൂര്‍ത്തിയാക്കുന്ന മിലിന്ദിനെ ആണ് വീഡിയോയില്‍ കാണുന്നത്. മിലിന്ദ് തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിറ്റ്‌നസിന്‍റെ (Fitness ) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മോഡലും നടനുമായ മിലിന്ദ് സോമനും (Milind Soman) ഭാര്യ അങ്കിത കന്‍വാറും. ഫിറ്റ്‌നസ് ഐക്കണുകളായ ഇരുവരും സോഷ്യല്‍ മീഡിയയിലെ (social media) പ്രിയപ്പെട്ട താര ദമ്പതികളുമാണ്. തങ്ങളുടെ വർക്കൗട്ട് വീഡിയോകളും (workout videos) ഇരുവരും പങ്കുവയ്ക്കാറുണ്ട്. 

എന്നാല്‍ മിലിന്ദിനോട് മത്സരിക്കാന്‍ ഒരാള്‍ കൂടിയുണ്ട് ആ വീട്ടില്‍. മിലിന്ദിന്‍റെ അമ്മ ഉഷ സോമനും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ പിന്നോട്ടില്ല. പുഷ്അപ് എടുക്കുന്ന ഉഷ അമ്മയുടെ വീഡിയോ ഇതിനു മുമ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഫിറ്റ്നസിന് അങ്ങനെ പ്രായഭേദങ്ങളില്ലെന്നും ഏതു പ്രായത്തിലുള്ളവര്‍ക്കും വ്യായാമത്തിലൂടെ തങ്ങളുടെ ശരീരം ഫിറ്റായി സൂക്ഷിക്കാമെന്നും കാണിക്കുകയാണ് ഈ അമ്മ. 

View post on Instagram

ഇപ്പോഴിതാ അമ്മയോടൊപ്പം ഒരുമിച്ച് 10 സ്ക്വാട്ടുകള്‍ പൂര്‍ത്തിയാക്കുന്ന മിലിന്ദിനെ ആണ് വീഡിയോയില്‍ കാണുന്നത്. കൂടാതെ ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫിറ്റ്നസ് വീഡിയോകള്‍ പങ്കുവയ്ക്കാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. മിലിന്ദ് തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഏറെ പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് ആളുകളുടെ പ്രതികരണം. 

Also Read: ഹൃദയാരോഗ്യത്തിനായി ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍; മാര്‍ഗനിര്‍ദേശങ്ങളുമായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍