ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്‍ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 43കാരിയായ സുസ്മിത വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

തലകുത്തനെ നില്‍ക്കുന്ന സുസ്മിതയെ വീഡിയോയില്‍ കാണാം. സുസ്മിത തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

 

 

നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് സുസ്മിതയുടെ ജീവിതരീതി. ജിമ്മിലെ തന്‍റെ വ്യായാമപരീശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. 

കാമുകന്‍ റോഹ്മാനൊപ്പം ഫിറ്റ്‌നസ് ട്രെയിനിംഗ് നടത്തുന്ന  ചിത്രവും താരം മുന്‍പ് പങ്കുവെച്ചിരുന്നു. 'പങ്കാളിയോടൊപ്പമുള്ള പരിശീലനം, അത് എത്രമാത്രം ഊര്‍ജം നല്‍കുന്നുവെന്നോ...'- എന്നായിരുന്നു ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചത്.