ലണ്ടന്‍: ഒരു നായയെ ആരെങ്കിലും വിവാഹം കഴിക്കുമോ, അതും ഒരു മോഡല്‍. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും സംഭവം സത്യമാണ്. മുന്‍ മോഡലും ലണ്ടന്‍ സ്വദേശിയുമായ എലിസബത്ത് ഹോഡിനാണ് തന്‍റെ വളര്‍ത്തു നായയെ വിവാഹം കഴിച്ചത്. 220 പ്രണയങ്ങളുണ്ടായിട്ടും എലിസബത്തിന്‍റെ ആ ബന്ധങ്ങള്‍ ഒന്നും വിവാഹത്തിലെത്തിയില്ല.

ഇതോടെയാണ് തന്നെ സ്നേഹം കൊണ്ട് പൊതിയുന്ന ഗോള്‍ഡന്‍ റിട്രീവര്‍ നായയെ വിവാഹം കഴിക്കാന്‍ എലിസബത്ത് തീരുമാനിച്ചത്. നാല്‍പ്പത്തിയൊമ്പതുകാരിയായ എലിസബത്ത് ആറ് വയസുകാരനായ ഗോള്‍ഡന്‍ റിട്രീവര്‍ നായയയൊണ് വിവാഹം ചെയ്തത്.

അതിനായി നായ സൗഹാര്‍ദ്ദപരമായ ഹോട്ടലില്‍ വിപുലമായ ഒരുക്കങ്ങളാണ് എലിസബത്ത് നടത്തിയത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് തൊപ്പിയും കോട്ടുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് വരനും എത്തിയത്, വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ എലിസബത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍, എലിസബത്ത് ചെയ്യുന്നത് ക്രൂരതയാണെന്നും അതിനാല്‍ നടപടി വേണണെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ, തന്‍റെ സ്വത്തുക്കള്‍ ഭര്‍ത്താവിന്‍റെ പേരില്‍ കൂടി എഴുതി വയ്ക്കാനുള്ള ഒരുക്കത്തിലാണ് എലിസബത്ത്.