മിസ് എഷ്യ യുഎസ്എ 2022 സൗന്ദര്യ മത്സരത്തിലെ വിജയി കൂടിയാണ് മീനു. മൈക്രോസോഫ്റ്റിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് ഈ സുന്ദരി. 

ഫാഷൻ ലോകത്തിന് പ്രിയപ്പെട്ടതാണ് പരീക്ഷണങ്ങൾ. ഹെന്ന (Henna) ഉപയോഗിച്ച് ‘ബ്ലൗസി’ല്‍ (Blouse) പരീക്ഷണം നടത്തിയ ഒരു യുവതിയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വെള്ള ചിക്കൻകാരി സാരിക്കൊപ്പം ഹെന്ന ബ്ലൗസുമായി (Henna Blouse) നടന്നു നീങ്ങിയ ആ യുവതി ആരാണെന്ന സൈബര്‍ ലോകത്തിന്‍റെ അന്വേഷണം ഇപ്പോള്‍ ചെന്നെത്തിയത് അമേരിക്കയിലാണ് (America). 

ഇന്ത്യൻ വംശജയായ മീനു ഗുപ്തയാണ് (Meenu Gupta) ഹെന്ന ഉപയോഗിച്ച് ‘ബ്ലൗസ്’ ഡിസൈൻ ചെയ്ത് സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയത്. മിസ് എഷ്യ യുഎസ്എ 2022 സൗന്ദര്യ മത്സരത്തിലെ വിജയി കൂടിയാണ് മീനു. മൈക്രോസോഫ്റ്റിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് ഈ സുന്ദരി. 

View post on Instagram

ഹെന്ന ടാറ്റൂ ആർട്ടിസ്റ്റ് സുജാത ജെയ്ൻ ആണ് മീനുവിനായി ഹെന്ന ബ്ലൗസ് ഒരുക്കിയത്. സാരിക്കൊപ്പമുള്ള ഹെന്ന ബ്ലൗസ് ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ലെഹങ്കയ്ക്ക് വേണ്ടി ചോളി ബ്ലൗസും സുജാത മീനുവിനായി ചെയ്തത്. 

View post on Instagram
View post on Instagram
View post on Instagram

Also Read: മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി; വൈറലായി വീഡിയോ