മലയാളികള്‍ കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസണ്‍ രണ്ടിന് തിരിതെളിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടന്‍റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നവരുടെ കണ്ണിന് വിസ്മയം തെളിയിച്ചായിരുന്നു ആ വരവ്.

മലയാളികള്‍ കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസണ്‍ രണ്ടിന് തിരിതെളിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടന്‍റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നവരുടെ കണ്ണിന് വിസ്മയം തെളിയിച്ചായിരുന്നു ആ വരവ്. സീസണ്‍ വണ്‍ലും ലാലേട്ടന്‍റെ ഓരോ വരവിനായി മലയാളികള്‍ കാത്തിരിക്കുമായിരുന്നു. പരിപാടിയിലെ ലാലേട്ടന്‍റെ വസ്ത്രധാരണവും ആരാധകരുടെയും ഫാഷന്‍ ലോകത്തിന്‍റെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 

ഇത്തവണ പുത്തന്‍ മേക്കോവറിലാണ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ എത്തിയത്. മഞ്ഞ സ്യൂട്ടില്‍ രാജകീയ ലുക്കിലായിരുന്നു താരത്തിന്‍റെ വരവ്. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ‘ബിഗ് ബോസ്’ എത്തുന്നത്. ഇതോടെ ബിഗ് ബോസ് ഷോയിലെ ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമാണെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനമാകുകയാണ്. 

തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ‘ബിഗ് ബോസ്’ മലയാളത്തിന്റെ പുതിയ പതിപ്പ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുക. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലും ‘ബിഗ് ബോസ്’ കാണാം.