ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ വിജയകരമായി മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ത്ഥികളോടൊപ്പം പ്രേക്ഷകരും കാണാന്‍ ആഗ്രഹിക്കുന്നത്  മലയാളികളുടെ സ്വന്തം ലാലേട്ടനെ തന്നെയാണ്. ഓരോ ആഴ്ചയിലും പുത്തന്‍ മേക്കോവറിലാണ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ എത്തുന്നത്. 

വസ്ത്രത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ ആ മേക്കോവര്‍ പ്രകടമാണ്. സീസണ്‍ രണ്ട് തുടങ്ങിയ ആദ്യ ദിവസം തന്നെ അത് എല്ലാവരും ശ്രദ്ധിച്ചതുമാണ്. അന്ന് മഞ്ഞ സ്യൂട്ടില്‍ രാജകീയ ലുക്കിലായിരുന്നു താരത്തിന്‍റെ വരവ്. 

കഴിഞ്ഞ ചില എപ്പിസോഡുകളില്‍ ട്രെന്‍റി ലുക്കിലാണ് ലാലേട്ടന്‍ എത്തിയത്. ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ നടന്ന കഴിഞ്ഞ ദിവസം ഡെനിം ജാക്കറ്റില്‍ സ്റ്റൈലന്‍ ലുക്കിലാണ് ലാലേട്ടന്‍ അവതരിച്ചത്. കറുപ്പില്‍ ചുവപ്പ് പ്രിന്‍റുളള ടീഷര്‍ട്ടിനൊപ്പമാണ് ജാക്കറ്റ് ധരിച്ചത്. പാച്ചുകൾ ഉള്ള ജീന്‍സാണ് ഒപ്പം മോഹന്‍ലാല്‍ ധരിച്ചത്.  താടിയുളള ലാലേട്ടന്‍ ഫ്രീക്ക് ലുക്കിലാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. 

 

അതിന് മുന്‍പുള്ള ദിവസവും പാച്ചുകൾ ഉള്ള ‘ബോയ്‌ഫ്രണ്ട്‌ ജീൻസി’ലാണ് മോഹന്‍ലാല്‍‌ എത്തിയത്. ഒപ്പം ഗ്രേ നിറത്തിലുളള ടീഷര്‍ട്ടും നീളമുള്ള സ്റ്റൈലന്‍ ജാക്കറ്റും. വെള്ള ഷൂസ് കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റായി.  എന്തായാലും   അടുത്ത എപ്പിസോഡിലെ ലാലേട്ടന്‍റെ ലുക്ക് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.