ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ മത്സരാര്‍ത്ഥികളോടൊപ്പം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാണാന്‍ ആഗ്രഹിക്കുന്നത് ലാലേട്ടനെ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ ആഴ്ചയിലും പുത്തന്‍ മേക്കോവറിലാണ് അവതാരകന്‍ കൂടിയായ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ എത്തുന്നത്.

 

വസ്ത്രത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ ആ മേക്കോവര്‍ പ്രകടമാണ്. ഇനി എടുത്ത എപ്പിസോഡില്‍ എന്തായിരിക്കും ലാലേട്ടന്‍റെ ലുക്ക് എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.  ഇതുവരെ വളരെ ട്രെന്‍റി ലുക്കിലാണ് ലാലേട്ടന്‍ എത്തിയത്.

 

 

ഡെനിം ജാക്കറ്റും ബോയ്‌ഫ്രണ്ട്‌ ജീൻസും അതുപോലെ തന്നെ സ്യൂട്ടിലുമാണ് ലാലേട്ടനെ നമ്മള്‍ കണ്ടത്. ഇന്ന് മുണ്ടിലും കുര്‍ത്തയിലും ഒരു ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ആയാലോ? 

മുണ്ട്  മടക്കി വരുന്ന ലാലേട്ടനെയാണ് ആരാധകര്‍ക്ക് കാണാന്‍ ഏറ്റവും ഇഷ്ടവും. ആ ലുക്കില്‍ നമ്മള്‍ അദ്ദേഹത്തെ പല തവണ സിനിമകളില്‍ കണ്ടിട്ടുമുണ്ട്. അതേ ലുക്ക് ബിഗ് ബോസ് വീട്ടിലും റീക്രിയേറ്റ് ചെയ്താല്‍ എങ്ങനെയുണ്ടാകും ? 

ആരാധകരുടെ ഇഷ്ടങ്ങളെ അറിഞ്ഞ് അദ്ദേഹത്തിന് വേണ്ടി ബിഗ് ബോസില്‍ വസ്ത്രങ്ങള്‍ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ആണ്.  ലാലേട്ടന് എല്ലാ സ്റ്റൈലുകളെ കുറിച്ചും വളരെയധികം ധാരണയുണ്ട് എന്നും ഫാഷനെ കുറിച്ചും ട്രെന്‍ഡുകളെ കുറിച്ചും അപ്ഡേറ്റഡാണ് എന്നുമാണ് ജിഷാദ് പറയുന്നത്. എന്തായാലും പ്രേക്ഷകര്‍  ലാലേട്ടന് കാണാന്‍ ആഗ്രഹിക്കുന്ന പോലെയുള്ള ലുക്കിലായിരിക്കുമോ ജിഷാദ് ഇന്ന് അദ്ദേഹത്തിന് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.