Asianet News MalayalamAsianet News Malayalam

സബ്യസാചിയുടെ ഫ്‌ളോറല്‍ കുർത്തയിൽ തിളങ്ങി ദീപിക പദുക്കോൺ; വീഡിയോ വൈറല്‍

സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് ദീപ്‌വീര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുത്തന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 

Mom To Be Deepika Padukone Flaunts Her Baby Bump In Chic Floral Sabyasachi Kurta
Author
First Published Aug 11, 2024, 10:40 PM IST | Last Updated Aug 11, 2024, 10:43 PM IST

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് ദീപ്‌വീര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുത്തന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ ഫ്‌ളോറല്‍ കുർത്തയിലാണ് താരം ഇത്തവണ തിളങ്ങിയത്. ഗര്‍ഭകാലത്ത് ധരിക്കാന്‍ അനുയോജ്യമായ വസ്ത്രമാണ് ദീപികയ്ക്കായി സബ്യസാചി ഡിസൈന്‍ ചെയ്തത്. പച്ച നിറത്തിലുള്ള സില്‍ക്ക് കുര്‍ത്തയില്‍ പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ വര്‍ക്കുകളാണ് വരുന്നത്. കോളർ നെക്‌ലൈന്‍, ഫുൾ സ്ലീവ്, സൈഡ് സ്ലിറ്റ് എന്നിവയാണ് കുര്‍ത്തയുടെ പ്രത്യേകതകള്‍. 

 

അതേസമയം  'കല്‍ക്കി 2898 എഡി' ആണ് താരത്തിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ എത്തിയ ദീപികയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. സ്‌റ്റേജില്‍ നിന്നിറങ്ങാന്‍ ദീപികയെ സഹായിക്കുന്ന പ്രഭാസിനേയും റാണ ദഗ്ഗുബാട്ടിയേയുമൊക്കെ വീഡിയോകളില്‍ കാണാമായിരുന്നു. മുൻവശത്ത് വൈഡ് സ്ട്രാപ്പോടു കൂടിയ സ്ലിം ഫിറ്റ് ഡ്രസാണ് ദീപിക ധരിച്ചത്. പ്രശസ്ത ഡിസൈനർ ഹൗസായ ലോവിൽനിന്നുള്ളതാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റ്. 1,14,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. 

Also read: കീമോതെറാപ്പിക്കിടയിൽ വേദന കൊണ്ട് കാലുകള്‍ മരവിക്കും; എങ്കിലും വർക്കൗട്ടിൽ വിട്ടുവീഴ്ചയില്ലെന്ന് ഹിന ഖാൻ

Latest Videos
Follow Us:
Download App:
  • android
  • ios