മുഖത്തെ എണ്ണമയം അകറ്റാന്‍ മഡ് ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. വീട്ടിലുള്ള മണ്ണല്ല, മുൾട്ടാണി മിട്ടി പോലെയുള്ളവ കൊണ്ടാണ് ഫേസ് പാക്കുകള്‍ തയ്യാറാക്കേണ്ടത്. മുഖത്തെ അമിതമായ എണ്ണമയം അകറ്റാന്‍ മുൾട്ടാണി മിട്ടി സഹായിക്കും. 

ചര്‍മ്മത്തിന്‍റെ സ്വഭാവം എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ചിലര്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍, മറ്റുചിലര്‍ക്ക് എണ്ണമയമുളള ചര്‍മ്മം ആയിരിക്കും. എണ്ണമയമുളള ചര്‍മ്മം ആണെങ്കില്‍, മുഖക്കുരു വരാനുള്ള സാധ്യത ഏറെയാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. 

മുഖത്തെ എണ്ണമയം അകറ്റാന്‍ മഡ് ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. വീട്ടിലുള്ള മണ്ണല്ല, മുൾട്ടാണി മിട്ടി പോലെയുള്ളവ കൊണ്ടാണ് ഫേസ് പാക്കുകള്‍ തയ്യാറാക്കേണ്ടത്. മുഖത്തെ അമിതമായ എണ്ണമയം അകറ്റാന്‍ മുൾട്ടാണി മിട്ടി സഹായിക്കും. മുഖത്തെ ദ്വാരങ്ങള്‍ അടയ്ക്കാനും ചർമ്മത്തിലുള്ള അഴുക്ക് വലിച്ചെടുക്കാനുമുള്ള കഴിവും ഇവയ്ക്കുണ്ട്. മുഖത്തിന് തിളക്കം വരാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കാം. 

മുഖത്തെ എണ്ണമയം അകറ്റാന്‍ പരീക്ഷിക്കാവുന്ന ചില മഡ് ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

മുൾട്ടാണി മിട്ടിയും അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കും. 

രണ്ട്...

ഒരു സ്പൂണ്‍ മുൾട്ടാനി മിട്ടിയിലേയ്ക്ക് ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ചേർത്ത് ഇളക്കുക. അതിലേക്ക് ഒരു സ്പൂണ്‍ പനിനീരും വിനാഗിരിയും മൂന്ന് തുള്ളി ടീട്രീ ഓയിലും ചേർക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്...

മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍, 20 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. 

Also Read: വിളർച്ച തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇരുമ്പ് അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ...