തെന്നിന്ത്യന്‍ നടി നമിതയുടെ പുതിയ മേക്കോവർ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു കാലത്ത് വലിയ ആരാധക പിന്തുണ സ്വന്തമാക്കിയ താരം കാലക്രമേണ പിന്‍നിരയിലേക്ക് തള്ളപ്പെടുകയായിരുന്നു.

ഏറെ ആരാധകരുളള തെന്നിന്ത്യന്‍ നടി നമിതയുടെ പുതിയ മേക്കോവർ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു കാലത്ത് വലിയ ആരാധക പിന്തുണ സ്വന്തമാക്കിയ താരം പിന്നീട് പിന്‍നിരയിലേക്ക് തള്ളപ്പെടുകയായിരുന്നു. ചില ചിത്രങ്ങളില്‍ അമിത വണ്ണത്തിലെത്തിയത് നമിതയുടെ ആരാധകരെ നിരാശരാക്കി. 

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നമിത പുറത്തുവിട്ട തന്‍റെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ശരീരഭാരം വളരെയധികം കുറച്ചാണ് ചിത്രങ്ങളില്‍ നമിത. കഠിനമായ വര്‍ക്കൌട്ടും യോഗയുമായിരുന്നു നമിതയുടെ മേക്കോവറിന് പിന്നിലെ രഹസ്യം. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. 2017 നവംബറിലായിരുന്നു നമിത സുഹൃത്തായ വീരേന്ദ്ര ചൌധരിയെ വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'പൊട്ട്' എന്ന സിനിമയിലൂടെ നമിത തിരിച്ചു വരവ് നടത്തിയിരുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram