Asianet News MalayalamAsianet News Malayalam

Stretch Marks: പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ...

പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകാം. 
ഇത് ചില സ്ത്രീകളെ എങ്കിലും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. 

natural home remedies for stretch marks
Author
Thiruvananthapuram, First Published Aug 20, 2022, 3:29 PM IST

പ്രസവശേഷം വരുന്ന സ്ട്രെച്ച് മാർക്കുകള്‍ സാധാരണമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകാം. ഇത് ചില സ്ത്രീകളെ എങ്കിലും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ഇത് ഇല്ലാതാക്കാം. 

സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും.  ഇതിനായി  ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യാം. 

രണ്ട്...

കറ്റാര്‍വാഴ പോലെ തന്നെ ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്‌ട്രെച്ച്‌  മാർക്കുകളെ പെട്ടെന്ന് അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യാം. 

മൂന്ന്...

സ്‌ട്രെച്ച്‌ മാർക്‌സ്  ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും. 

നാല്...

സ്ട്രെച്ച് മാര്‍ക്സ് മാറാൻ ഏറ്റവും മികച്ചതാണ് പാൽപ്പാട. പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്ന് മാസക്കാലം ചെയ്യണം.

അഞ്ച്...

ശരീരത്തിലെ പാടുകള്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി, മസാജ് ചെയ്യുന്നത് ഇവയെ അകറ്റാന്‍ സഹായിക്കും. 

ആറ്...

മുട്ടയുടെ വെള്ളയും സ്‌ട്രെച്ച്‌ മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച്‌ മാർക്‌സ് ഉള്ള ഭാ​ഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം. 

Also Read: തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ നാല് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

Follow Us:
Download App:
  • android
  • ios