Asianet News MalayalamAsianet News Malayalam

മുഖം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ചുളിവുകളെ തടയാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

പ്രായം കൂടുന്നതിന്‍റെ ഭാഗമായി ആകാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പാക്കുകളെ പരിചയപ്പെടാം... 

natural home remedies for wrinkles
Author
First Published Nov 16, 2023, 5:37 PM IST

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാല്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.  പ്രായം കൂടുന്നതിന്‍റെ ഭാഗമായി ആകാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്... 

വിറ്റാമിന്‍ എ, ബി6, സി തുടങ്ങിയ അടങ്ങിയതാണ് വാഴപ്പഴം. ചർമ്മത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ ഉള്ളതിനാലും ഇവ ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. ഇതിനായി    ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

രണ്ട്... 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയും ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്... 

മുഖത്തെ ചുളിവുകളും മറ്റ് പാടുകളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. 

അഞ്ച്...

മുഖത്തെ ചുളിവുകള്‍ അകറ്റാനും കറുത്ത പാടുകള്‍ അകറ്റാനും കോഫി കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും.  ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: കൊളസ്ട്രോള്‍ മുതല്‍ പ്രമേഹം വരെ; അറിയാം പീച്ചിന്‍റെ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios