ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചതാണ്.  കുറേക്കാലമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നതിനാല്‍ തമ്മില്‍ മനസിലാക്കി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒഹിയോയില്‍ ജോണും, ഫില്ലിസും വിവാഹിതരാകുന്നു. എന്താണ് ഇതില്‍ പ്രധാന്യം എന്നതല്ലെ ഇരുവരുടെയും പ്രായം തന്നെ. ജോണിന് വയസ് 100 ആണ്. ഫില്ലിസിന് വയസ് 102 ആണ്. അത് മാത്രമല്ല രണ്ട് കൊല്ലമായി ഇവര്‍ ഡേറ്റിംഗിലായിരുന്നു. ഒഹിയോയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും ഒടുവിൽ പ്രണയത്തിലായതും.

ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചതാണ്. കുറേക്കാലമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നതിനാല്‍ തമ്മില്‍ മനസിലാക്കി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. തങ്ങൾ പ്രണയത്തിലാണെന്ന് അവർ തുറന്നു സമ്മതിക്കും. പ്രണയത്തിന്‍റെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് തങ്ങൾ കടക്കാൻ പോവുകയാണെന്ന് അന്തസ്സായി പറയും.

ഓഗസ്റ്റില്‍ 103–ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലിസ് മുത്തശ്ശി. പരസ്പരം ബഹുമാനമാണ് തങ്ങളുടെ വിജയ രഹസ്യമെന്ന് ജോണും, ഫില്ലിസും പറയും. അടുത്തകാലത്തായി അമേരിക്കയില്‍ വൃദ്ധര്‍ തമ്മിലുള്ള വിവാഹം വര്‍ദ്ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ട്.