Asianet News MalayalamAsianet News Malayalam

ബ്രായിലെ പുതിയ ഫാഷൻ ട്രെൻഡുകൾ; ഏറ്റവും കൂടുതൽ ഡിമാന്റ് ഇവയോട്...

കുർത്ത, സാരി, ടി ഷാർട്ട്, ചുരിദാർ പോലുള്ള വേഷങ്ങൾക്കൊപ്പം ധരിക്കാൻ പറ്റിയ വിവിധ തരത്തിലുള്ള ബ്രാകൾ ഇന്ന് ലഭ്യമാണ്. 

new fashion trend design bra and inner wears
Author
Trivandrum, First Published Dec 2, 2019, 2:53 PM IST

ഇന്ന് ഇന്നർ വെയേഴിസിൽ പോലും പുതിയ ഫാഷൻ ട്രെൻഡുകൾ വന്ന് തുടങ്ങിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾ നടക്കുന്നത് ബ്രാകളിലാണ്. ഓൺലെെനിലൂടെയാണ് ഇന്ന് കൂടുതൽ പേരും ബ്രാ വാങ്ങാറുള്ളത്. ഏറെ ആകർഷിക്കുന്ന ഡിസെെനുകളിലുള്ള ബ്രാകളാണ് പലരും തിരഞ്ഞെടുക്കുന്നത്. 

കുർത്ത, സാരി, ടി ഷാർട്ട്, ചുരിദാർ പോലുള്ള വേഷങ്ങൾക്കൊപ്പം ധരിക്കാൻ പറ്റിയ വിവിധ തരത്തിലുള്ള ബ്രാകൾ ഇന്ന് ലഭ്യമാണ്. ബ്രൈഡൽ കളക്ഷനുകളിൽ നൈറ്റ് മോഡൽ ബ്രാകളോടാണ് കൂടുതൽ പ്രിയം. കപ്പ് സൈസ് കുറവുള്ള ബ്രാകളോടാണ് കൗമാരക്കാർക്ക് ഏറെ പ്രിയം..

new fashion trend design bra and inner wears

 ബ്രാകളുടെ സ്ട്രാപ്പിനും പ്രത്യേകതകൾ ഏറെയാണ്. മേൽ വസ്ത്രത്തിന് ഇണങ്ങുന്ന സ്ട്രാപ്പുകൾക്കാണ് പ്രചാരം കൂടുതൽ. ആദ്യമായി ബ്രാ അണിയുന്നവർക്കായുള്ള പ്രത്യേക തരം ബ്രാകൾക്കും വിപണിയിലുണ്ട്. അതിനും ആവശ്യക്കാർ നിരവധിയാണ്. ഹുക്കില്ലാത്തതും ബനിയൻ മോഡലിലിൽ ഉള്ളതുമായ ബ്രാകൾക്ക് വൻഡിമാന്റാണ്. മോൾ ഡഡ് കപ്പ് ബ്രേസിയറിനും ഇന്ന് ആവശ്യക്കാർ ഏറെയാണ്. 

അടിവസ്ത്രങ്ങളുടെ നിഴൽ പുറത്തു കാണാത്ത വിധം പെർഫെക്റ്റ് ഫിറ്റിങ്ങും ആകർഷ​കമായ ഷേപ്പും നൽകുന്ന ബ്രായാണിത്. പ്രായമേറുമ്പോൾ സ്തനങ്ങൾക്ക് ഇടിവ് തട്ടാം. അണ്ടർവയേർഡ് ബ്രാ ഉപയോ​ഗിച്ചാൽ കൂടുതൽ ഉറപ്പ് കിട്ടും. കട്ടിയുള്ള വയറുകൾ കൊണ്ട് കപ്പിന് സപ്പോർട്ട് നൽകുന്ന ബ്രായാണിത്. മാറിടത്തിന് വലുപ്പം കൂടുതലുള്ളവർക്കും അണ്ടർ വയേർഡ് ബ്രാ നല്ലതാണ്.

 ധരിക്കുമ്പോൾ  ഇതിലെ അണ്ടർ വയർ ബ്രസ്റ്റ് കപ്പിനടിയിലായി ക്യത്യമായി ചേർന്നിരിക്കണം. ആവശ്യാനുസരണം വയറിങ് മാറ്റി വച്ച് ഉപയോ​ഗിക്കാൻ സാധിക്കുന്നവയുണ്ട്. പാഡ്ഡ്, നോൺ പാഡ്ഡ് മോഡലുകളും ഇവയിലുണ്ട്. വയറിങ് മിക്കവിയലും സീൽഡ് ആയിരിക്കും എന്നതിനാൽ ശരീരത്തിന് അസ്വസ്ഥത തോന്നില്ല. 
 

Follow Us:
Download App:
  • android
  • ios