ഇന്ത്യയിലെ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ് സാരി. സ്ത്രീകളെ സാരിയുടുത്ത് കാണുന്നതില്‍ ഒരു പ്രത്യേക ഭംഗിയാണ് എന്നുമൊരു അഭിപ്രായവും ഉണ്ട്. സാരി ഫാഷന്‍ കാലങ്ങളോളം മാറി കൊണ്ടിരിക്കുകയാണ്.  80കളിലെ സാരി, 90കളിലെ സാരി അങ്ങനെ സാരികള്‍ തന്നെ വിവിധ രൂപത്തിലും ഭാവത്തിലും ഉണ്ടായിരുന്നു. ഇന്ന് ഇപ്പോള്‍ സാരിയിലെ ഫാഷന്‍ അടിമുടി മാറിയിരിക്കുന്നു.

ബോളിവുഡ് നടിമാരാണ് കൂടുതലും ഇത്തരത്തിലുളള പരീക്ഷണങ്ങള്‍ നടത്തുന്നതും. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജി അടിക്കമുള്ളവര്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. നടിമാരുടെ സാരി ഫാഷനുകള്‍ സാധാരണ ജനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാറുമുണ്ട്.

അടുത്തിടെ ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടത്ത സാരികള്‍ ഫാഷന്‍ ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയതായിരുന്നു.  പച്ച നിറത്തിലുളള സില്‍ക്ക് സാരി ഗൌണ്‍, പാന്‍സിനോടൊപ്പം സാരി അങ്ങനെ പല തരം പരീക്ഷണങ്ങളാണ് ശില്‍പ  നടത്തിയത്. ഇതെല്ലാം കൈയടി നേടുകയും ചെയ്തു.

 

 

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക ആരാണെന്ന് ചോദിച്ചാല്‍, ഉത്തരം ഒന്നേയുള്ളൂ- 'സോനം കപൂര്‍'. സോനം കപൂറും സാരിയില്‍ ചില ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്.


ഇത്തരം ന്യൂജെന്‍ സാരികള്‍ക്ക് ഇടയിലും പട്ടുസാരി ഫാഷനും പല താരങ്ങളും മറന്നിട്ടില്ല. 

 

 
 
 
 
 
 
 
 
 
 
 
 
 

Blissful 🌸

A post shared by Madhuri Dixit (@madhuridixitnene) on Aug 5, 2019 at 10:01am PDT

 

ബോളിവുഡ് സുന്ദരികളില്‍ ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ- വിദ്യാ ബാലന്. പൊതുചടങ്ങുകളിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ സാരിയിലല്ലാതെ വിദ്യയെ കാണാറില്ല. വിദ്യയ്ക്ക് സാരിയോട് അത്രമാത്രം പ്രണയമുണ്ട്. ബോളിവുഡിന്‍റെ നിത്യഹരിത സൗന്ദര്യമായ രേഖക്ക് പിറകെ സാരിയെ ഇത്രത്തോളം മനോഹരമായി അണിയുന്ന മറ്റൊരു നടി ബോളിവുഡില്‍ ഇല്ലെന്ന് തന്നെ പറയാം. കാഞ്ചീപുരം മുതല്‍ സാധാരണ കോട്ടണ്‍, കൈത്തറി സാരികള്‍ വരെ അതിമനോഹരമായി അണിഞ്ഞെത്തുന്ന വിദ്യ ബോളിവുഡ് ഫാഷനിലേക്ക് സാരിയെ വീണ്ടും കൊണ്ടുവരികയായിരുന്നു.

അടുത്തിടെ വിദ്യ അണിഞ്ഞ കറുപ്പ് സാരിയാണ് ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്. കറുപ്പ് സില്‍ക്ക് സാരിയോടൊപ്പം കറുപ്പ് ജാക്കറ്റിട്ടാണ് താരം തന്‍റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് പറഞ്ഞുവെയ്ക്കുന്നത്. സ്വര്‍ണ്ണ നിറത്തില്‍ ബോര്‍ഡറുളള സാരിയില്‍ അതീവസുന്ദരിയായിരുന്നു വിദ്യ.