സേവ് ദ ഡേറ്റ് തരംഗമാവുകയും വിവാദത്തിൽ അകപ്പെടുകയും ചെയ്യുന്ന കാലമാണിത്. ഇവ എങ്ങനെയൊക്കെ വൈറലാക്കാം എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തില്‍ മനസ്സ് നിറയ്ക്കുന്ന സേവ് ദ ഡേറ്റാണിത്.  കൃഷ്ണനുണ്ണിയുടെയും സുഷ്മിതയുടെയും ഹൃദയംകൊണ്ട് ക്ഷണിക്കുന്ന സേവ് ദ് ഡേറ്റാണിത്. 

ഹൃദയം നിറയ്ക്കുന്ന ആംഗ്യങ്ങൾക്കും ശബ്ദത്തേക്കാൾ ശക്തിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. സമൂഹത്തിന് ഒരു സന്ദേശം നൽകുക എന്ന ലക്ഷ്യവും ഈ സേവ് ദ് ഡേറ്റിന് ഉണ്ട്.

 

പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാണ് ഇവര്‍ തങ്ങളുടെ വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുന്നത്. കൃഷ്ണനുണ്ണി അത്താണി സ്വദേശിയും സുഷ്മിത കാസർഗോഡ് സ്വദേശിനിയുമാണ്. വി7 എന്‍റർടെയ്ൻമെന്‍റ്സ്  ആണ് ഈ സേവ് ദ് ഡേറ്റ് വീഡിയോ ഒരുക്കിയത്.