വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. പണ്ടൊക്കെ സ്ത്രീകള്‍ മുടി പകുത്ത ഭാഗത്ത് സിന്ദൂരം ഇടാറുണ്ട്. വിവാഹിതയാണെന്ന് വിളിച്ചു പറയുന്ന ചിഹ്നം കൂടിയാണ് സിന്ദൂരം ചാര്‍ത്തല്‍. ഇപ്പോള്‍ കാലം മാറി. പാശ്ചാത്യ അഭിരുചികളോട് പ്രിയവും ഏറി. ആധുനിക സ്ത്രീകള്‍ സിന്ദൂരം ചാര്‍ത്തുന്നത് പലതരം ഡിസൈനുകളിലാണ്. സിന്ദൂരത്തിൽ തന്നെ ഇന്ന് പലതരത്തിലുള്ള ട്രെന്റുകളാണ് വന്നിട്ടുള്ളത്. 

ഒന്ന്...

ചുവന്ന സിന്ദൂരം രണ്ട് പുരികങ്ങള്‍ക്കും നടുവിലായി വട്ടത്തില്‍ ഒരു ചെറിയ പന്തിനെപ്പോലെ ചാര്‍ത്തുന്നത് മനോഹരമായിരിക്കും. ഈ സിന്ദൂരം മുടി പകുത്ത ഭാഗത്തും ഉപോയാഗിക്കാം.

രണ്ട്...

മുടി പകുത്തതിന്റെ തുടക്കത്തില്‍ നാല് സെന്റീമീറ്റര്‍ നീളത്തില്‍ സിന്ദൂര രേഖ ചാര്‍ത്താം. ദ്രാവക രൂപത്തില്‍ സിന്ദൂരം കമ്പോളത്തില്‍ ലഭ്യമാണ്. ഇത് നെറ്റിയില്‍ ഒരു മെലിഞ്ഞ രേഖയായി വരയ്ക്കുന്നത് ഇന്ന് ഫാഷനബിളാണ്. 

മൂന്ന്...

പച്ചയും നീലയും നിറങ്ങളിലുള്ള സിന്ദൂരവും ലഭ്യമാണ്. അതിനാല്‍ അണിയുന്ന വസ്ത്രങ്ങളുടെ നിറത്തോട് ചേരുന്ന നിറത്തിലുള്ള സിന്ദൂരം ഉപയോഗിക്കാം. മൂന്നോ നാലോ സെന്റീമീറ്റര്‍ വലുപ്പത്തിലുള്ള വരകളായിരിക്കും യോജിക്കുക.