തമിഴ് നടന്‍ വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഏപ്രിൽ 22 ന് ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. 

വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി-സം​ഗീത് ചടങ്ങുകളുടെയും വിവാഹചടങ്ങുകളുടെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇപ്പോൾ വിവാഹ റിസപ്ഷൻ ചടങ്ങുകളുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. 

 

 

വിവാഹ സല്‍ക്കാരത്തിന് ജ്വാല ധരിച്ച പിങ്ക് നിറത്തിലുള്ള ലെഹങ്ക ഫാഷന്‍ പ്രേമികളുടെയും ശ്രദ്ധ നേടുകയാണ്. ഡാർക്ക് പിങ്കും പർപ്പിളും ഇടകലർന്ന മെറ്റാലിക് ഹാൻഡ് എബ്രോയിഡറി ലെഹങ്കയാണ് ജ്വാലയ്ക്കായി ഡിസൈനർ അമിത് അഗർവാൾ ഒരുക്കിയത്. 

 

ഈ വസ്ത്രം ഡിസൈൻ ചെയ്തതിനെക്കുറിച്ച് അമിത് തന്നെ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. 'എന്നെ സംബന്ധിച്ച് ജ്വാല കരുത്തിന്റെ അടയാളം മാത്രമല്ല, അഭിമാനത്തിന്റെ അടയാളം കൂടിയാണ്. അവളുടെ ഏറ്റവും സവിശേഷമായ ഒരു ദിവസത്തിനായി ഞാൻ സൃഷ്ടിച്ച വസ്ത്രം, അവളുടെ വ്യക്തിത്വത്തെ പ്രതിധ്വനിക്കുന്ന ഒന്നായിരിക്കണം എന്നെനിക്കുണ്ടായിരുന്നു'- ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് അമിത് കുറിച്ചു. 

വിഷ്ണുവിന്‍റെയും ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയിൽ ശ്രദ്ധ നേടുന്നത്. 

 

Also Read: ജ്വാല ഗുട്ടയും വിഷ്ണു വിശാലും വിവാഹിതരായി