1972 ൽ നിർമിച്ച ഒരു ഷൂസ് ഇന്ന് വിറ്റത് മൂന്ന് കോടി രൂപയ്ക്ക്. ഇത് കേട്ട് ഞെട്ടിയോ? ഇത് വെറും ഒരു ഷൂസല്ല. ഇതിന് പിന്നിലും ഒരു കഥയുണ്ട്. 1972 ൽ നിർമ്മിച്ച നൈക്കി സ്നീക്കേഴ്സാണ് ഈ താരം. ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ‘മൂൺ ഷൂസ്’ എന്ന് വിളിപ്പേരുള്ള സ്നീക്കേഴ്സ് ലേലത്തിൽ പോയത് 3 കോടിയിലേറെ (3,02,28,734.38) രൂപയ്ക്കാണ് .

പൊതുലേലത്തിൽ ഒരു ഷൂസിന് ലഭിക്കുന്ന എറ്റവും ഉയർന്ന തുകയാണിത്. കനേഡിയൻ ഇൻവെസ്റ്ററായ മൈൽസ് നദാലാണ് സ്നീക്കേഴ്സ് സ്വന്തമാക്കിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

 

 

ഇത്രയും വലിയ തുകയ്ക്ക് ഈ ഷൂസ് സ്വന്തമാക്കാൻ വാശിയേറെ ലേലം നടന്നതിന്‍റെ പിന്നിലെ കാരണമിതാണ്. നൈക്കിയുടെ കോ ഫൗണ്ടറും കോച്ചുമായ ബിൽ ബൗവർമെൻ 1972ലെ ഒളിംപിക്സ് ട്രയൽസിൽ പങ്കെടുക്കുന്ന ഓട്ടക്കാർക്ക് വേണ്ടി സ്വന്തമായി ഡിസൈൻ ചെയ്ത 12 ഹാൻഡ്മെയ്ഡ് ഷൂസുകളിൽ ഒരെണ്ണമാണിത്. ഇതിന് മുൻപു വരെ 1984ലെ ഒളിംപിക്‌സ്‌ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ മൈക്കൾ ജോർദൻ അണിഞ്ഞ കോൺവേഴ്സ് ഷൂസ് ആയിരുന്നു എറ്റവും വിലയേറിയത്.