വളരെ വിചിത്രവും ആരും കേട്ടിട്ടില്ലാത്ത ഒൻപത് മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങൾ അറിയാതെ പോകരുത്. ഒറ്റനോട്ടത്തില്‍ ഇവയൊക്കെ മാനസിക പ്രശ്‌നങ്ങളാണോ എന്ന് പോലും ചിന്തിച്ച് പോകും. പക്ഷേ ഇത് അനുഭവിക്കുന്ന ദുഖം അവര്‍ക്ക് മാത്രമേ അറിയാവൂ. വിചിത്രമായ അറിയപ്പെടാത്ത ഒൻപത് മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് തിരുവനനന്തപുരം മെഡിക്കൽ കോളേജിലെ മനശാസ്ത്ര വിദഗ്ധന്‍ ഡോ. മോഹന്‍ റോയ് ജി പറയുന്നു.

1. മണ്ണ് തിന്നുന്നത് രോഗമാണ്...?

മണ്ണ് തിന്നുന്ന വ്യക്തിയ്ക്ക് ചികിത്സ വേണമോ എന്നത് നമ്മുടെ മനസിലേക്ക് ഓടി എത്തുന്ന ചോദ്യമാണ്. കുഞ്ഞുങ്ങള്‍ മണ്ണ് കഴിക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാല്‍ ചില മുതിര്‍ന്നവരും മണ്ണ് തിന്നുത് കണ്ടിട്ടുണ്ട്. മണ്ണ് രോഗത്തെയാണ് പൈക എന്നാണ് പറയാറുള്ളത്. സ്ഥിരമായി മണ്ണ് കഴിക്കുന്ന ആളെ പരിശോധിച്ചാൽ അവരുടെ ശരീരത്തില്‍ ചില മൂലകങ്ങളുടെ അളവ് കുറവായിരിക്കും. സിങ്ക്, കാത്സ്യം, അയണ്‍ എന്നിവയുടെ കുറവ് കാണുന്നു. ഇത്തരത്തില്‍ മണ്ണ് തിന്നുന്ന ആളുകളെ പരിശോധിച്ചാൽ അവരില്‍ ചില വ്യക്തിത്വ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ട് വരുന്നുണ്ട്. ഇത് എങ്ങനെയാണ് കണ്ട് പിടിക്കേണ്ടതെന്ന് ചോദിച്ചാല്‍ ഇത് കഴിക്കുന്നത് കൊണ്ട് ഇവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോഴാകും ഇവര്‍ ആശുപത്രിയില്‍ എത്തുന്നത്. വയറു വേദന പ്രധാനമായി കാണുന്ന ലക്ഷണം. മണ്ണ് കഴിക്കുന്നവരില്‍ പലരും മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവരായി കണ്ട് വരുന്നു. 

2. തോന്നിയ പോലെയുള്ള ഭക്ഷണരീതി മാനസിക പ്രശ്‌നമാണോ...?

 ഭക്ഷണം കഴിക്കുന്നത് ഒരു മാനസികരോഗമാണ്. മൂന്ന് രോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്. anorexia nervosa, orthorexia nervosa, binge eating disorder ഇങ്ങനെ മൂന്ന് തരത്തിലുള്ള അസുഖങ്ങളാണ് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളത്. anorexia nervosa എന്ന് രോ​ഗമുള്ളവരിൽ ഇവരുടെ ഭക്ഷണ രീതി തന്നെ വളരെ വിചിത്രമാണ്. ഇക്കൂട്ടര്‍ എപ്പോഴും വിശപ്പില്ല എന്നാണ് പറയാറുള്ളത്. ഇക്കൂട്ടര്‍ സീറോ സൈസ് ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കും. ഭക്ഷണം കഴിക്കാതെ വരുമ്പോൾ ഇവര്‍ ശോഷിക്കുന്നു.

ശരീരഭാരം വളരെ പെട്ടെന്ന് കുറയുന്നു. ഭക്ഷണം കഴിക്കാതെ മരണത്തിന്റെ വക്കിലെത്തുന്നവരാണ് ഇവര്‍. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുമെങ്കിലും ജീവന് പോലും ആപത്താകുന്ന രോഗമാണിത്. orthorexia nervosa എന്ന് പറയുന്നത് ഇക്കൂട്ടര്‍ ഭക്ഷണം വളരെ നിയന്ത്രിച്ചാകും കഴിക്കുക. അവരുടെ ശരീരം പ്രൊഫഷന്റെ ഭാഗമാണ്. കായിക താരങ്ങള്‍, സിനിമ താരങ്ങള്‍ എന്നിവർ തന്റെ ശരീരമാണ് എല്ലാം എന്ന് കരുതി മുന്നോട്ട് ജീവിക്കുന്നവരാണ് ഇവര്‍. ഭക്ഷണം നിയന്ത്രിച്ച് കഴിക്കുമ്പോള്‍ പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകാം.

ഇക്കൂട്ടരെ അസുഖം എന്താണെന്ന് പറഞ്ഞ് മനസിക്കാന്‍ വളരെ പ്രയാസമാണ്. ഇവരില്‍ വിഷാദരോഗം ഉള്ളവര്‍ ഉണ്ടാകും, ഉത്കണ്ഠ രോഗം ഉള്ളവര്‍ ഉണ്ട്, ആകാംക്ഷ രോഗം ഇവരില്‍ കാണാറുണ്ട്. ഇക്കൂട്ടര്‍ക്കും ശരിയായ രീതിയയില്‍ ചികിത്സകള്‍ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. binge eating disorder ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അമിതമായി വലിച്ചുവാരി കഴിക്കുക, എന്ത് തിന്നും, എപ്പോഴും കഴിക്കുക, എവിടെ പോയാലും കഴിക്കും, എന്ത് കാര്യത്തിനും കഴിക്കും. ഇവരെ സംബന്ധിച്ചിടത്തോളം തലച്ചോറുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ കാണിക്കുന്നത് ഇവരില്‍ സന്തോഷത്തിന്റെ ഹോര്‍മോണ്‍ കുറവായിരിക്കുമെന്നാണ്. ഇത്തരം വ്യക്തികളില്‍ സന്തോഷം ലഭിക്കുന്നത് ഭക്ഷണം കഴിക്കുമ്പോഴാണ്. അങ്ങനെ ഭക്ഷണം കഴിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ് ഈറ്റിംഗ് ഡിസോര്‍ഡര്‍ കണ്ട് വരുന്നത്. അമിതവണ്ണമുള്ളവരെ വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാനായി നിര്‍ബന്ധിക്കരുത്. ക്യത്യമായ ഡയറ്റിലൂടെ ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടത്. വ്യായാമവും ചികിത്സയും അതൊടൊപ്പം കൊണ്ട് പോകേണ്ടത് അത്യാവശ്യമാണ്. 

3. അമിതവൃത്തി രോഗമാണ്....(obsessive compulsive disorder)

വൃത്തി ജീവിതത്തില്‍ ആവശ്യം തന്നെയാണ്. എന്നാല്‍ അമിത വൃത്തി ഒരു രോഗമാണ്. മുറിയിലേക്ക് കടന്നു ചെല്ലുന്ന ഏതെങ്കിലും ഒരു ഫര്‍ണീച്ചറില്‍ തൊടുന്നു. അവിടെ പൊടി ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നു. എന്നാല്‍ അത് നിങ്ങളുടെ മാത്രം ഒരു തോന്നലാണ്. ഉടനെ പോയി നിങ്ങള്‍ കൈ കഴുകുന്നു. വീണ്ടും ഫാര്‍ണീച്ചറില്‍ തൊടുന്നു. പൊടിപറ്റിയെന്ന് പറഞ്ഞ് വീണ്ടും കൈകഴുകുന്നു. എപ്പോഴും ഇങ്ങനെ തോന്നല്‍ ഉണ്ടാകുന്നു.

എന്താണ് obsessive compulsive disorder. മനസിലേക്ക് ചിന്ത കടന്ന് വരുന്നു. കൈ വീണ്ടും കഴുകാന്‍ തോന്നുക, മുറി വീണ്ടും വൃത്തിയാക്കുക... അങ്ങനെ ഉത്കണ്ഠ കൂടി വരുന്നു. മനസില്‍ വരുന്ന ചിന്തകളെയാണ് obsessive എന്ന് പറയുന്നത്. ഇതേ തുടര്‍ന്നുണ്ടാകുന്ന പ്രവൃത്തിയാണ് മറ്റൊന്ന്. തലച്ചോറുമായി ബന്ധപ്പെട്ട ഒരവസ്ഥയാണിത്. ഇതിന് ഔഷധ ചികിത്സയുണ്ട്. പൊടിയുള്ള സ്ഥലത്തേക്ക് കൊണ്ട് പോയി അല്ലെങ്കില്‍ അഴുക്കുള്ള ഭാഗത്തേക്ക് കൊണ്ട് പോയി  അയാളെ വൃത്തിയാക്കാതെ പിടിച്ചിരുത്താന്‍ ശ്രമിക്കുക. ആ സമയങ്ങളില്‍ ഉത്കണഠ കൂടി അവസന ഘട്ടത്തില്‍ എത്തുന്നു. 

4. വെറുതെയുള്ള ഭയം ചികിത്സിക്കണോ(phobia)...?

ഭയം നമ്മുക്ക് എല്ലാവര്‍ക്കും ഉണ്ടാകാം. പലതിനോടും ഭയം ഉണ്ടാകാം. എന്തിനോടും ഭയം, ഏതിനോടും ഭയം, എപ്പോഴും ഭയം, വീട്ടിലിരുന്നാലും ഭയം അങ്ങനെ എപ്പോഴും ഭയം. ഒരു വസ്തുവിനോട് ഒരു സാഹചര്യത്തോട് ഭയം. ഫോബിയയ്ക്ക് ഇന്ന് പലതരത്തിലുള്ള ചികിത്സ രീതികളുണ്ട്.

5. രോഗമുണ്ടെന്ന തോന്നല്‍ ഒരു രോഗമാണോ...(somatization disorder)

എത്ര പരിശോധനകള്‍ നടത്തിയാലും ഏതൊക്കെ ഡോക്ടമാര്‍ ആശ്വാസിപ്പിച്ചാലും മനസില്‍ രോഗമുണ്ടെന്ന് വിചാരിക്കുന്ന ഒരവസ്ഥയുണ്ട്. അതിനെയാണ് somatization disorder എന്ന് പറയുന്നത്. രോഗമുണ്ടോ എന്ന ചിന്ത തന്നെ ഒരു രോഗമായി മാറുകയാണ്. ശരീര വേദന ഉണ്ടാകുമ്പോൾ അതിനെ ഒരു രോഗമായി അവര്‍ കാണുന്നു. ഡോക്ടര്‍മാര്‍ രോഗമില്ലെന്ന് പറഞ്ഞാലും ഇക്കൂട്ടര്‍ തനിക്ക് രോഗമുണ്ടെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു.  

6. വേണ്ട പെട്ടവരെ ശത്രുവായി കാണുന്നത് രോഗമാണോ...(capgras syndrome)

പ്രിയപ്പെട്ടവരെ ശത്രുവായി കാണുന്നത് ഒരു രോഗമാണോ. തലച്ചോറിന് ആ വ്യക്തിയുമായി ഉണ്ടായിരുന്ന ബന്ധത്തെ ക്യത്യമായി പിന്നീട് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ‌

7. പകരുന്ന ചില മാനസികരോഗങ്ങള്‍....

ചില മാനസിക രോഗങ്ങള്‍ പകരാറുണ്ട്. ഉദാഹരണം, ഒരാള്‍ പറയുന്നു തന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തി എന്ന്. അയാള്‍ അത് വിശ്വസിക്കുന്നു. മറ്റുള്ളവരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു അത് കള്ളമാണെന്ന്. യാതൊരു തെളിലുകളുമില്ല. വെള്ളം പരിശോധിച്ച ശേഷം വിഷമില്ലാന്ന് തെളിയിക്കുന്നു. എന്നാലും അയാള്‍ വിശ്വസിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വന്ന് കഴിഞ്ഞാല്‍ കൂടെയുള്ള വൃക്തിയും ഇത് വിശ്വസിക്കുന്നു. ചികിത്സയുടെ ഭാഗമായി ആദ്യം ഇവരെ മാറ്റുക എന്നതാണ്. മാറ്റി നിര്‍ത്തുമ്പോള്‍ രണ്ടാമത്തെ വൃക്തികള്‍ക്ക് പ്രകടമായി വ്യത്യാസം വരുന്നു. 

8. എന്നെ മറ്റാരോ നിയന്ത്രിക്കുന്നു എന്ന ചിന്ത.....?

 നമ്മെ മറ്റാരും നിയന്ത്രിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. ചിലര്‍ക്കുണ്ട്, അവരുടെ പ്രവൃത്തികളെ അവരുടെ ചിന്തകളെ അവരുടെ വികാരങ്ങളെ, അവരുടെ വിചാരങ്ങളെ നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്ന തോന്നല്‍. എന്റെ നിയന്ത്രണം പോലും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഇക്കൂട്ടര്‍ പറയുന്നു. സ്വന്തം നിയന്ത്രണം മറ്റുള്ളവരിലാണെന്ന് അവര്‍ വിശ്വസിക്കുന്നു. 

9. ഇന്റര്‍നെറ്റ് അഡിക്ഷന്‍; ചികിത്സിക്കണോ...?

 ഇന്റര്‍നെറ്റ് നമ്മള്‍ എല്ലാവരും ഉപയോഗിക്കാറുണ്ട്. വിനോദത്തിനും വിജ്ഞാതത്തിനും എല്ലാം ഉപയോഗിക്കാറുണ്ട്. ചിലര്‍ മണിക്കൂറുകളോ ഉപയോഗിക്കുന്നു, ദിവസങ്ങളോളം ഉപയോഗിക്കുന്നു അത്തരത്തില്‍ ഉപയോഗിച്ച് കഴിയുമ്പോള്‍ മനസിന് സന്തോഷം ഉണ്ടാകുന്നു. ചിലര്‍ക്ക് അത് പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കാറില്ല. ചിലര്‍ക്ക് ദേഷ്യം വരുന്നു. ഒരു ദിവസം ഇന്റര്‍നെറ്റ് ഉപയോഗം അവര്‍ നിര്‍ത്തുന്നതോടെ തലച്ചോറ് കൂടുതലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഈ അവസ്ഥയിലാണ് ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നുവെന്ന് നിങ്ങള്‍ മനസിലാക്കുന്നത്.