കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ന്യൂഡിൽസ്. ന്യൂഡിൽസ് ദിവസവും തയ്യാറാക്കി കൊടുത്താലും മടുപ്പില്ലാതെ കഴിക്കും. അത്ര ഇഷ്ടപ്പെട്ട ഭ​ക്ഷണമാണ് ന്യൂഡിൽസ്. ന്യൂഡിൽസ് കൊണ്ട് വേറിട്ട പരീക്ഷണം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.

ന്യൂഡിൽസ് കൊണ്ട് വാഷ്ബെയ്സിന്റെ പൊട്ടിയ ഭാ​ഗം  അടയ്ക്കുന്ന വീഡിയോയാണ് വെെറലായത്.വാഷ്ബെയ്സിന്റെ പൊട്ടിയ ഭാഗത്തേക്ക് രണ്ടു പായ്ക്കറ്റ് പൊട്ടിച്ച ന്യൂഡിൽസ് വച്ച ശേഷം പശ തേച്ച് ഒട്ടിക്കുന്നു.  ശേഷം ന്യൂഡിൽസ് സിമന്റു പോലെ പൊട്ടിയ ഭാഗത്ത് തേച്ച് ഒട്ടിച്ച് വെള്ള സ്പ്രെ പെയിന്റ് ചെയ്ത് ഈ ഭാഗം മറയ്ക്കുന്നു. 

പണി കഴിഞ്ഞപ്പോൾ വാഷ്ബെയ്സൻ പൊട്ടിയതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് ന്യൂഡിൽസ് കൊണ്ട് യോജിപ്പിച്ചത്. ന്യൂഡിൽസ് കൊണ്ട് ഇങ്ങനെയും ഒരു ഉപയോ​ഗമുണ്ടല്ലോ എന്നാണ് പലരും കമന്റ് ചെയ്തതും.