കൊവിഡ് ലോകത്തെയാകെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാവും പകലും ജനങ്ങളുടെ സുരക്ഷയ്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും അര്‍പ്പണം  വാക്കുകള്‍ക്കതീതമാണ്.  ഇതിനിടയില്‍ ഇന്തോനേഷ്യയില്‍ നിന്നു പുറത്തു വരുന്ന ഒരു വീഡിയോ വ്യക്തമാക്കുന്നതും അവര്‍ക്ക് രോഗികളോടുള്ള കരുതലാണ്. 

രോഗികള്‍ക്ക് സാന്ത്വനമാകാന്‍ ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്ന നഴ്‌സിന്‍റെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. 'കഭി ഖുഷി കഭി ഗം' എന്ന ചിത്രത്തിലെ 'ബോലെ ചൂഡിയാ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് നഴ്‌സ് നൃത്തം വെക്കുന്നത്.

Also Read: ഒന്ന് തൊടാന്‍ പോലുമാകാതെ; ഇത് ഹൃദയം തൊടുന്ന വീഡിയോ...

കൊറോണ വാര്‍ഡിലുള്ള വീഡിയോ ആണിത്. രോഗികള്‍ക്കരികിലേക്കു പോയി ആസ്വദിച്ച് നൃത്തം ചെയ്യുകയും അവരെ ഊര്‍ജസ്വലരായിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന നഴ്സിനെ വീഡിയോയില്‍ വ്യക്തമാണ്.  വീഡിയോ വൈറലായത്തോടെ ചിത്രത്തിലെ നടന്‍ ഷാരൂഖ് ഖാനെ വീഡിയോയില്‍ ടാഗ് ചെയ്യുന്നവരും ഏറെയാണ്.