നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നുസ്രത്ത് ജഹാനും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റ്. നുസ്രത്തിന്‍റെയും ഭര്‍ത്താവ് നിഖില്‍ ജെയിനിന്‍റെയും സിന്ധാര ദൂജ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ഹണിമൂണ്‍ ചിത്രങ്ങളും നുസ്രത്ത് പങ്കുവച്ചിരുന്നു. ചുവപ്പ് ട്രഡിഷണല്‍ സാരിയും കുന്ദന്‍ ജ്വല്ലറിയുമാണ് നുസ്രത്ത് സിന്ധാര ദൂജിന് ധരിച്ചിരുന്നത്. 

കഴിഞ്ഞ മാസമായിരുന്നു നുസ്രത്തിന്‍റെയും നിഖില്‍ ജെയിന്‍റെയും വിവാഹം. കൊല്‍ക്കത്തയിലെ ഒരു ജ്വല്ലറി ബ്രാന്‍റാണ് സിന്ധാര ദൂജ് സംഘടിപ്പിച്ചത്. മാലിദ്വീപിലായിരുന്നു ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം. 29കാരിയായ നുസ്രത്ത് ബിസിനസുകാരനായ നിഖില്‍ ജയിനെയാണ് വിവാഹം ചെയ്തത്. അവരുടെ വിവാഹ സല്‍ക്കാരത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജിയും എത്തിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

That feel good vibe... @nikhiljain09 #togetherness #thenjaffair #goodtimes

A post shared by Nusrat (@nusratchirps) on Aug 2, 2019 at 7:34am PDT

ആദ്യമായാണ് നുസ്രത്ത് ജഹാന്‍ പാര്‍ലമെന്‍റ്  അംഗമാകുന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസിന്‍റെ ടിക്കറ്റിലായിരുന്നു മത്സരിച്ചത്. വിവാഹത്തിന് ശേഷം സിന്ധൂരം ധരിച്ചതിന് നുസ്രത്തിന് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടിയാണ് നുസ്രത്ത് നല്‍കിയത്. 'ഞാന്‍ പ്രതിനിധീകരിക്കുന്നത് ജാതിയുടെയേോ മതത്തിന്‍റെയോ വംശത്തിന്‍റെയോ അതിരുകളില്ലാതെ എല്ലാം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലാണ്' എന്ന് നുസ്രത്ത് പറഞ്ഞു. പശ്ചിമ ബംഗാളിലെ ബസിര്‍ഹാത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്യ 3.5 ലക്ഷം വോട്ടുകള്‍ക്കായിരുന്നു വിജയം.