ചര്‍മ്മത്തിന്‍റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. നല്ല ഭക്ഷണം കഴിക്കുന്നതും  ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്​. ചില ഭക്ഷണം കഴിക്കുന്നതിലൂടെയല്ല, മുഖത്ത് പുരട്ടുന്നതിലൂടെ ചർമ്മം സംരക്ഷിക്കാം.

അത്തരമൊരു ഭക്ഷണമാണ് ഓട്സ്. എല്ലാതരം ചർമ്മങ്ങളിലും സൗന്ദര്യവർധക വസ്​തുവായി മാറാൻ ഓട്സിന്​ സാധിക്കും. ഓട്​സ്​ ചർമ്മത്തി​ന്‍റെ നിറം കൂടാനും തിളക്കം കൂട്ടാനും സഹായകമാണ്​. 

തേനു​മായോ ബദാം പാലുമായോ ചേർത്ത് ഓട്സ് മുഖത്ത് പുരട്ടുന്നത് സൗന്ദര്യവർധനവിനായി സഹായിക്കും​. മുഖം വൃത്തിയായി കഴുകാനും ഇവ സഹായകമാണ്. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായിക്കും.