നോവ്‌ലി റുമോണ്ടോ എന്ന കർഷകൻ വർഷങ്ങളായി പന്നിയെ വളർത്തി വരികയാണ്. ഇത് വളരെ വിചിത്രവും സന്തോഷവും തോന്നുന്നു. ഈ പന്നിക്കുഞ്ഞ് ഒരു അനുഗ്രഹമായാണ് കരുതുന്നതെന്ന് നോവ്‌ലി പറയുന്നു.
ഒറ്റക്കണ്ണുമായി ജനിച്ച ആൺ പന്നിക്കുഞ്ഞിന്റെ ചിത്രങ്ങൾ വെെറലാകുന്നു.ഇന്തോനീഷ്യയിലെ വടക്കൻ സുലാവസിയിലുള്ള മിനാഹാസ ഗ്രാമത്തിലാണ് പന്നിക്കുഞ്ഞ് ജനിച്ചത്. 13 പന്നിക്കുഞ്ഞുങ്ങൾ ജനിച്ചു. അതിൽ ഒന്നാണ് ഒറ്റക്കണ്ണുമായി ജനിച്ചത്. നോവ്‌ലി റുമോണ്ടോ എന്ന കർഷകൻ വർഷങ്ങളായി പന്നിയെ വളർത്തി വരികയാണ്.
ഇത് വളരെ വിചിത്രവും സന്തോഷവും തോന്നുന്നു. ഈ പന്നിക്കുഞ്ഞ് ഒരു അനുഗ്രഹമായാണ് കരുതുന്നതെന്ന് നോവ്‌ലി പറയുന്നു. പന്നിയെ വളർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു പന്നിക്കുഞ്ഞ് ജനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പന്നിക്കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതുകൊണ്ട് തന്നെ അതിനെ വളർത്താനാണ് നോവ്‌ലിയുടെ തീരുമാനം. ഗ്രാമത്തിലെ നിരവധി ആളുകൾ ഒറ്റക്കണ്ണുള്ള പന്നിക്കുട്ടിയെ കാണാനെത്തുന്നുണ്ടെന്നും ആളുകൾ വളരെ കൗതുകത്തോടെയാണ് ഈ പന്നിക്കുഞ്ഞിനെ കാണുന്നതെന്നും നോവ്‌ലി പറയുന്നു.
