Asianet News MalayalamAsianet News Malayalam

ജോലിയിലെ മാനസിക പിരിമുറുക്കം മാറാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ഇന്ന് ഈ തിരക്ക് പിടിച്ച ജീവിതം നമ്മളില്‍  പല തരത്തിലുളള മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പലരുടെയും പ്രധാന പ്രശ്നമാണ് ഈ ടെന്‍ഷന്‍ അല്ലെങ്കില്‍  മാനസിക പിരിമുറുക്കം/ സമ്മര്‍ദ്ദം. ജോലി സ്ഥലത്തും, വീട്ടിലും എവിടെയും ടെന്‍ഷന്‍.  അതില്‍ പ്രധാനമാണ് ജോലിയിലെ സമ്മര്‍ദ്ദം.

Overloaded with Office Stress? Tips to Eliminate Stress at Workplace
Author
Thiruvananthapuram, First Published Jul 13, 2019, 1:53 PM IST

ഇന്ന് ഈ തിരക്ക് പിടിച്ച ജീവിതം നമ്മളില്‍  പല തരത്തിലുളള മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പലരുടെയും പ്രധാന പ്രശ്നമാണ് ഈ ടെന്‍ഷന്‍ അല്ലെങ്കില്‍  മാനസിക പിരിമുറുക്കം/ സമ്മര്‍ദ്ദം. ജോലി സ്ഥലത്തും, വീട്ടിലും എവിടെയും ടെന്‍ഷന്‍.  അതില്‍ പ്രധാനമാണ് ജോലിയിലെ സമ്മര്‍ദ്ദം.

തൊഴിലിടങ്ങളില്‍ പല തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് (stress). ഇത് വിഷാദ രോഗത്തിന് പോലും കാരണമാകാം. ഇവ തടയാന്‍ ചില വഴികള്‍ നോക്കാം.  

ഒന്ന്...

ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ അറിഞ്ഞിരിക്കണം. അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുക. ചെയ്യുന്ന ജോലിയെ കുറിച്ച് ഒരു ധാരണ ഉണ്ടാകണം. അതുപോലെ തന്നെ, ചെയ്യുന്ന ജോലിയോട് ഒരു ഇഷ്ടവും ഉണ്ടാകണം. 

രണ്ട്...

കൃത്യസമയത്ത് അല്ലെങ്കില്‍ ഒരല്‍പം നേരത്തെ ജോലിക്ക് എത്തുക. ജോലിയോട് ആത്മാര്‍ത്ഥ കാണിക്കണം. 

മൂന്ന്...

ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. ഒന്നും നാളത്തേക്ക് മാറ്റി വെയ്ക്കരുത്. മാറ്റി വെയ്ക്കുമ്പോഴാണ് അതിനെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ അടിക്കുന്നത്. 

നാല്...

ശ്രദ്ധയോടെ ജോലി കാര്യങ്ങള്‍ ചെയ്യുക. അശ്രദ്ധ പലപ്പോഴും ജോലി ഭാരം കൂട്ടും.  

അഞ്ച്...

'നോ' പറയേണ്ട സാഹചര്യങ്ങളില്‍ നോ പറയുക. ഇല്ലെങ്കില്‍ അതുപിന്നെ പല പ്രശ്നങ്ങള്‍ക്കും കാരണമാകും.  

Overloaded with Office Stress? Tips to Eliminate Stress at Workplace

ആറ്...

സഹപ്രവര്‍ത്തകരുമായി സൗഹൃദം സൂക്ഷിക്കാന്‍ ശ്രമിക്കുക. ആരെയും ശത്രുവാക്കരുത്. വിശ്വാസം ഉളളവരോട് മാത്രം വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാവരും നിങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരല്ല. 

ഏഴ്...

ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. പറ്റില്ല എന്ന് പറയുകയോ ആരുടെയെങ്കിലും സഹായം തേടുകയോ ചെയ്യാം. 

എട്ട്...

ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക.  വ്യക്തിപരമായ കാര്യങ്ങള്‍ ഓഫീസ് ജോലിയെ ബാധിക്കാതെ ശ്രദ്ധിക്കുക. 

Follow Us:
Download App:
  • android
  • ios