ഹരിയാന: കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഡോക്ടർമാർ അഞ്ച് പൊലീസ് സ്റ്റേഷനിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവയെല്ലാം പരിശോധിച്ചു. അമിതവണ്ണമാണ് ഇന്ത്യയിലെ  ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് വിദ​ഗ്ധർ പറയുന്നു. 

വ്യായാമമില്ലായ്മയും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതുമാണ് അമിതവണ്ണത്തിന് കാരണമാകുന്നതെന്ന് കാർഡിയോളജിസ്റ്റ് ഡോ. അമിത് കുമാർ പറഞ്ഞു. അമിതവണ്ണം ഹൃദ്രോ​ഗം, ടെെപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. 

വ്യായാമം തന്നെയാണ് അമിതവണ്ണത്തിന് ഏറ്റവും മികച്ച മരുന്നെന്നും ഡോ. അമിത് പറഞ്ഞു. ക്യത്യമായി വ്യായാമം ചെയ്യുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. നടത്തം, യോ​ഗ, പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് അമിതവണ്ണം മാത്രമല്ല മറ്റ് പല അസുഖങ്ങളും തടയുമെന്നും അദ്ദേഹം പറഞ്ഞു.