കൊച്ചുമക്കളുടെ ജനനം ആഘോഷിക്കാൻ 50 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് അവധിയും അനുവദിച്ചു തുടങ്ങിയിരിക്കുകയാണ് കമ്പനികള്‍.
കുട്ടികള്‍ക്ക് (Children) പലപ്പോഴും അവരുടെ മാതാപിതാക്കളേക്കാള്‍ (parents) അടുപ്പവും ഇഷ്ടവും മുത്തശ്ശിമാരോടും (Grand Mothers) മുത്തച്ഛന്‍മാരോടും (Grand fathers) ആയിരിക്കും. മുത്തശ്ശിയുണ്ടാക്കുന്ന ഭക്ഷണവും മുത്തച്ഛന്‍ പറഞ്ഞുതരുന്ന കഥകളും കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പേരക്കുട്ടികളുമായുള്ള ഇവരുടെ ഈ വൈകാരിക ബന്ധം മനസ്സിലാക്കുകയാണ് ഇപ്പോള്‍ ബ്രിട്ടനിലെ സ്ഥാപനങ്ങൾ. കൊച്ചുമക്കളുടെ ജനനം ആഘോഷിക്കാൻ 50 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് അവധിയും അനുവദിച്ചു തുടങ്ങിയിരിക്കുകയാണ് കമ്പനികള്‍.
മുതിർന്ന പൗരൻമാർക്ക് വേണ്ടി ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന ബ്രിട്ടനിലെ 'സാഗ' (Saga) എന്ന കമ്പനിയാണ് ഈ ആശയം ആദ്യം നടപ്പാക്കിയിരിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തിലെ 50 കഴിഞ്ഞ ജീവനക്കാർക്ക് കൊച്ചുമക്കൾ ജനിക്കുമ്പോൾ ഒരാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് സാഗയുടെ പുതിയ തീരുമാനം.
50 വയസ്സിനു മുകളിലുള്ള 2500ൽ അധികം ജീവനക്കാരാണ് നിലവിൽ സാഗയിൽ ജോലി ചെയ്യുന്നത്. പേരക്കുട്ടികള്‍ ജനിക്കുമ്പോള്‍ മുത്തശ്ശിയുടെയും മുത്തച്ഛന്‍റെയും സാന്നിദ്ധ്യം, അവരുടെ സഹായം, നിർദേശങ്ങളൊക്കെ വേണ്ടിവന്നേക്കാം. മുതിർന്ന പൗരർ അവഗണിക്കേണ്ടവരും മറക്കപ്പെടേണ്ടവരുമല്ലെന്നും അവർ കുടുംബത്തിനും സമൂഹത്തിനും ഏറെ വേണ്ടപ്പെട്ടവരാണെന്നും കൂടി സമൂഹത്തെ ഓർമിപ്പിക്കുകയാണ് തങ്ങളെന്ന് സാഗയുടെ ചീഫ് പീപ്പിൾ ഓഫിസർ ജെയ്ൻ സ്റ്റോം പറയുന്നു.
Also Read: കുട്ടികളിലെ പഠനവൈകല്യം; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ചിലത്...
