നിറവയറില്‍ പട്ടുസാരി ധരിച്ച് സുന്ദരിയായിരിക്കുകയാണ് പേളി. പച്ച നിറത്തിലുള്ള പട്ടു സാരിയില്‍ പിങ്ക് ബോഡറാണ് വരുന്നത്. 

ആരാധകരുടെ പ്രിയപ്പെട്ട താരമായ പേളി മാണി തന്റെ രണ്ടാമത്തെ ഗർഭകാലത്തിലൂടെ കടന്നുപോകുകയാണ്. മൂത്ത മകൾ നില ഒരു ചേച്ചിയാകുന്നതിന്‍റെ സന്തോഷത്തിലാണ് പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അതുപോലെ തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും കുടുംബം വരവേൽക്കുന്നത്. 

ഇപ്പോഴിതാ വളകാപ്പിന്‍റെ ചിത്രങ്ങളാണ് പേളി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. നിറവയറില്‍ പട്ടുസാരി ധരിച്ച് സുന്ദരിയായിരിക്കുകയാണ് പേളി. പച്ച നിറത്തിലുള്ള പട്ടു സാരിയില്‍ പിങ്ക് ബോഡറാണ് വരുന്നത്. പിങ്ക് നിറത്തിലുള്ള ബ്ലൌസ് ആണ് ഇതിനൊപ്പം പേളി പെയര്‍ ചെയ്തിരിക്കുന്നത്. 

View post on Instagram

'ഞങ്ങള്‍ വീണ്ടും വിവാഹിതരായി' എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പേളിയുടെ വയറില്‍ കൈ വെച്ചും, നെറ്റിയില്‍ ചുംബിച്ചും സന്തോഷം പങ്കിടുകയാണ് ശ്രീനിഷ്. അമ്മ പേളിയുടെ സാരിയോട് മാച്ചിങ് ആകുന്ന രീതിയിൽ പച്ചയും പിങ്കും കലർന്ന സ്കേർട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്. 

View post on Instagram
View post on Instagram

യൂട്യൂബ് ചാനലിലൂടെയായും പേളി തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടാമതും ഗര്‍ഭിണിയാണെന്ന് യൂട്യൂബ് ചാനലിലൂടെ തന്നെയാണ് പേളി ആരാധകരെ അറിയിച്ചത്. 

Also read: മുഖത്ത് പ്രായം തോന്നിക്കുന്നുണ്ടോ? ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താന്‍ കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍...

youtubevideo