നയീം എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കിടിലന്‍ 'സസ്‌പെന്‍സ്' ആയതുകൊണ്ടുതന്നെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ടായിരത്തിലധികം ലൈക്കും, 800ലധികം റീട്വീറ്റും ചിത്രത്തിന് ലഭിച്ചു
കണ്ണെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന കടല്‍. ശാന്തമായ തിരകള്‍, മഴക്കാറ് മൂടിയ ആകാശം... പണ്ടുകാലത്തെ ഏതോ ക്യാമറയില്‍ പകര്‍ത്തിയ ഒരു ചിത്രമാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. എന്നാല്‍ സംഗതി അതൊന്നുമല്ല.
നയീം എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കിടിലന്‍ 'സസ്‌പെന്‍സ്' ആയതുകൊണ്ടുതന്നെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ടായിരത്തിലധികം ലൈക്കും, 800ലധികം റീട്വീറ്റും ചിത്രത്തിന് ലഭിച്ചു.
ചിത്രത്തില്‍ ബീച്ചും, ആകാശവും കല്ലുകളും, നക്ഷത്രങ്ങളും എല്ലാം കാണുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റാണ്, എന്നാലിത് സംഗതി വേറെയാണെന്ന അടിക്കുറിപ്പോടെയാണ് നയീം ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് ചിത്രമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. റിപ്പയര്‍ ചെയ്യാറായിരിക്കുന്ന ഒരു കാറിന്റെ ഡോര്‍ ആണത്രേ സംഗതി. ഡോറിന്റെ അടിഭാഗം മടങ്ങിയിരിക്കുന്നുണ്ട്. ഇതാണ് കടല്‍ ആണെന്ന് തോന്നിക്കുന്നത്. മുകളിലെ ഇരുണ്ട പെയിന്റടിച്ച ഭാഗം മഴക്കാറ് മൂടിയ ആകാശത്തേയും പെയിന്റ് പൊളിഞ്ഞിളകിയ ഭാഗങ്ങള്‍ തിരകളേയും ഓര്‍മ്മിപ്പിക്കുന്നു. എല്ലാം ഒരു 'ഇല്യൂഷന്‍' ആണെന്നാണ് നയീം തന്നെ പറയുന്നത്.
ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ധാരാളമായി നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. വെറുതെ ഒരു കൗതുകത്തിന് കണ്ടുപോവുക എന്നതിലുപരി, ചിന്തയേയും, സൂക്ഷമമായ നിരീക്ഷണത്തേയും ഉണര്‍ത്താന്‍ സഹായകമാകുന്ന ചിത്രങ്ങള്‍ കൂടിയാണിവ.
