സിനിമാതാരങ്ങളുടേയും സെലിബ്രിറ്റികളുടേയുമെല്ലാം വീടും, വീട്ടകവുമെല്ലാം കാണാന്‍ എപ്പോഴും ആരാധകര്‍ക്ക് താല്‍പര്യമാണ്. എത്തരത്തിലെല്ലാമാണ് തങ്ങളുടെ പ്രിയതാരങ്ങള്‍ അവരുടെ വീടിനെ ഒരുക്കിയിരിക്കുന്നത്, എത്രമാത്രം കലാപരമായാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നെല്ലാം കൗതുകപൂര്‍വ്വം നിരീക്ഷിക്കാനും മനസിലാക്കാനും ആരാധകര്‍ക്ക് ആഹ്ലാദമാണ്.

ഇക്കൂട്ടത്തിലേക്ക് എടുത്തുവയ്ക്കാവുന്നതാണ് കഴിഞ്ഞ എത്രയോ നാളുകളായി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ബോളിവുഡ് നടിയായ സോഹ അലി ഖാന്‍ പങ്കുവച്ചിരിക്കുന്ന തന്റെ വീടിന്റെ ഒരുപിടി ചിത്രങ്ങള്‍. വീടിനെ പരിചയപ്പെടുത്താനോ, അതിന്റെ ഒരുക്കങ്ങളെ കാണിക്കാനോ ഒന്നും വേണ്ടി സോഹ പങ്കുവച്ച ചിത്രങ്ങളല്ല ഇതൊന്നും. ഓരോ സാഹചര്യങ്ങളിലായി പങ്കുവച്ച ചിത്രങ്ങളില്‍ നിന്ന് നമുക്ക് സ്വതന്ത്രമായി കണ്ടെത്താവുന്നതാണ് സോഹയുടെ വീടിന്റെ സ്വഭാവം.

 

 
 
 
 
 
 
 
 
 
 
 
 
 

The light at the end of a tunnel

A post shared by Soha (@sakpataudi) on Oct 16, 2016 at 1:52am PDT

 

നിറയെ വെളിച്ചവും ശാന്തതയും ക്ലാസിക് ലുക്കും നിറങ്ങളും പെയിന്റിംഗുകളും അതിനെല്ലാം ചേര്‍ന്നുപോകുന്ന ഫര്‍ണീച്ചറുകളും എല്ലാം കൂടി വളരെ ആകര്‍ഷകമാണ് സോഹയുടേയും ഭര്‍ത്താവും നടനുമായ കുനാലിന്റേയും വീട്. കൊതിപ്പിക്കുന്ന ഇടനാഴി, വെട്ടിത്തിളങ്ങുന്ന തറ. എല്ലാറ്റിനും വുഡന്‍ ഫിനിഷിംഗാണ് ഒറ്റനോട്ടത്തില്‍ അനുഭവപ്പെടുക.

 

 

ചില മുറികളുടെ ചുവരുകള്‍ ഇഷ്ടികക്കെട്ട് അങ്ങനെ തന്നെ നിലനിര്‍ത്തിയ രീതിയിലാണ്. വീടിന്റെ ഓരോ സ്‌പെയ്‌സും അതിന്റെ ഉപയോഗത്തിന് അനുസരിച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നു. ലീവിംഗ് റൂം വിശാലവും, അല്‍പം 'ഗ്രാന്റ്' ആയ രീതിയില്‍ ഫര്‍ണിഷ്ഡും ആണ്. അതേസമയം സ്വകാര്യതയെ അല്‍പം പോലും ചോര്‍ത്തിക്കളയാത്ത തരത്തില്‍ ഹൃദ്യമായ ഘടനയോടെ അത് ഒരുക്കിയിട്ടുമുണ്ട്.

 

 

ജനാലയിലൂടെ പുറത്ത് പച്ചപ്പിലേക്ക് നോക്കിയിരിക്കാന്‍ പാകത്തില്‍ ഒരു മെഡിറ്റേഷന്‍ സമയത്തെ ഓര്‍മ്മിപ്പിക്കും പോലെ, ഒറ്റപ്പെട്ട കസേര. പ്രത്യേകം പറഞ്ഞ് തയ്യാറാക്കിയ കസേരയെക്കുറിച്ചെല്ലാം സോഹ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നു. അതുപോലെ എന്റര്‍ടെയ്ന്‍മെന്റ് ഏരിയ മോഡേണ്‍ - ക്ലാസിക് ഡിസൈന്റെ മിക്‌സ് ആണെന്ന് പറയാം.

 

പുതിയകാലത്തെ സങ്കല്‍പങ്ങളിലെ വീട്, ഇത്തരത്തില്‍ പല ഭാവപ്പകര്‍ച്ചകളുടേയും ഒരു 'മിക്‌സ്' ആണെന്ന് തന്നെയാണ് സോഹയുടെ വീടും തെളിയിക്കുന്നത്. അടുക്കളയും ലീവിംഗ് മുറിയും കിടപ്പുമുറിയും മറ്റ് ഭാഗങ്ങളുമെല്ലാം ഓരോ നിറവും ഓരോ ഡിസൈനും ഓരോ സ്വഭാവവും 'ഡിമാന്‍ഡ്' ചെയ്യുന്നുണ്ട്. മാനസികമായ 'റീഫ്രഷ്‌മെന്റി'നും ഈ 'മിക്‌സഡ്' സങ്കല്‍പങ്ങള്‍ വളരെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും പുതുതായി വീട് വയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഒരു സൂക്ഷ്‌നിരീക്ഷണത്തിന് ഈ ചിത്രങ്ങള്‍ ഉതകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.