ഒന്നര വര്‍ഷമായി വളര്‍ത്തുന്ന പ്രാവിനെ ആണ്  യദു ലേലത്തിന് വച്ചത്. ഫേസ് ബുക്ക് വഴിയാണ് ലേലം. 

പ്രിയപ്പെട്ട ചിലത് ഉപേക്ഷിക്കുമ്പോഴാണ് നമ്മുക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനാകുന്നത്. വാക്സീൻ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകാൻ പിണറായിയിലെ 11കാരൻ കണ്ടെത്തിയ വഴി അത്തരത്തിലുള്ളതാണ്.

ബാലസംഘത്തിലെ കൂട്ടുകാർ ചേർന്ന് വിഷുക്കൈനീട്ടം മുഖ്യമന്ത്രിക്ക് കൊടുത്ത കൂട്ടത്തിൽ യദുനന്ദനും ഉണ്ടായിരുന്നു. പക്ഷേ അവനത് മതിയായില്ല. അങ്ങനെയാണ് തന്‍റെ പ്രാവിനെ ലേലം ചെയ്യാമെന്ന ഐഡിയ യദുവിന് ഉണ്ടായത്. ഒന്നര വര്‍ഷമായി വളര്‍ത്തുന്ന പ്രാവിനെ ആണ് യദു ലേലത്തിന് വച്ചത്. ഫേസ് ബുക്ക് വഴിയാണ് ലേലം. 

ലേലത്തിലൂടെ കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്നും യദു പറയുന്നു. യദുവിന്‍റെ വീട്ടില്‍ വേറെയും പ്രാവുകൾ ഉണ്ട്. അവരെയും വിൽക്കുമോയെന്ന് ചോദിച്ചപ്പോള്‍ യദു ചിരിച്ചുകൊണ്ട് പറവകളെ ചേർത്ത് പിടിച്ചു. 

Also Read: ദാഹിച്ചുവലഞ്ഞ പ്രാവിന് വെള്ളം കൊടുക്കുന്ന ബാലന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ...

YouTube video player