Asianet News MalayalamAsianet News Malayalam

പൈനാപ്പിൾ മുഖത്ത് ഇങ്ങനെ പുരട്ടൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കാനും തിളക്കം നൽകാനും, വരണ്ട ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും പൈനാപ്പിൾ സഹായിക്കും.

pineapple face packs for glowing skin
Author
First Published Nov 30, 2023, 9:57 PM IST

നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. പൈനാപ്പിൾ ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ല ഉറവിടമാണ്. കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടാനും പൈനാപ്പിൾ നല്ലതാണ്. 

ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കാനും തിളക്കം നൽകാനും, വരണ്ട ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും പൈനാപ്പിൾ സഹായിക്കും. 'ബ്രോംലൈന്‍' എന്ന ഒരു എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ചര്‍മ്മത്തിലെ  പാടുകളും ചൊറിച്ചിലും മറ്റും മാറ്റാനും സഹായിക്കും. പൈനാപ്പിൾ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്... 

ഒരു ടേബിള്‍ സ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ ഓട്മീല്‍ പൌഡറും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖം മോയ്സ്ചറൈസ് ചെയ്യാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

രണ്ട്... 

ഒരു ടേബിള്‍ സ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ ഓട്മീല്‍ പൌഡറും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ വലിയ കുഴികള്‍ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

മൂന്ന്... 

ഒരു ടേബിള്‍ സ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ വെള്ളരിക്കാ നീര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. വരണ്ട ചര്‍മ്മത്തെ ഈര്‍പ്പം ഉള്ളതാക്കാന്‍ ഈ പാക്ക് സഹായിക്കും. 

നാല്... 

ഒരു ടേബിള്‍ സ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ പപ്പായ പള്‍പ്പ് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ പാടുകളെ മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: പതിവായി ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ, തലമുടി തഴച്ചു വളരും...

youtubevideo

Follow Us:
Download App:
  • android
  • ios