Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് താരങ്ങള്‍ ഒപ്പിട്ട 'ഗാംച' ധരിച്ച് മോദി; വൈറലായി ചിത്രങ്ങള്‍

കഴുത്തിലൂടെ നല്ല സ്റ്റൈലായാണ് പ്രധാനമന്ത്രി 'ഗാംച'  ധരിച്ചിരിക്കുന്നത്. ഒളിംപിക്‌സ് താരങ്ങള്‍ ഒപ്പിട്ട 'ഗാംച'  ആയതു കൊണ്ടുതന്നെ ഇത് മോദിക്കും പ്രിയപ്പെട്ടതാകും. 

PM Modi Wears gumcha Autographed By Indian Olympians
Author
Thiruvananthapuram, First Published Aug 18, 2021, 6:56 PM IST

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്‌ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അതില്‍ ഒളിംപിക്‌സ് താരങ്ങള്‍ ഒപ്പിട്ട 'ഗാംച' ധരിച്ച മോദിയുടെ ചിത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. 

മോദിയുടെ പ്രിയപ്പെട്ട 'ഐറ്റം' കൂടിയാണ് ഈ 'ഗാംച'. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കാണപ്പെടുന്ന പമ്പരാഗതമായ വസ്ത്രമാണ് 'ഗാംച'. ഇന്ത്യയില്‍ പ്രധാനമായും ഒറീസ്സയും അസമും ആണ് 'ഗാംച'യുടെ കേന്ദ്രം. ചുവപ്പ്- ഓറഞ്ച് പോലുള്ള കടും നിറങ്ങളാണ് 'ഗാംച'യ്ക്ക് വേണ്ടി മിക്കവാറും പേരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അടുത്ത കാലങ്ങളിലായി വെള്ളയില്‍ ചെറിയ ചെക്കുകളും കരയും വരുന്ന തരത്തിലുള്ള 'ഗാംച'കള്‍ അധികമായി കാണപ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ പെടുന്നതാണ് മോദി ധരിച്ചത്. കഴുത്തിലൂടെ നല്ല സ്റ്റൈലായാണ്  പ്രധാനമന്ത്രി 'ഗാംച'  ധരിച്ചിരിക്കുന്നത്.   ഒളിംപിക്‌സ് താരങ്ങള്‍ ഒപ്പിട്ട 'ഗാംച'  ആയതു കൊണ്ടുതന്നെ ഇത് മോദിക്കും  പ്രിയപ്പെട്ടതാകും. 

 

 

തിങ്കളാഴ്ചയാണ് ടോക്കിയോയിൽ രാജ്യത്തിന് അഭിമാനമായ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി തന്റെ വസതിയിൽ വിരുന്ന് ഒരുക്കിയത്. സർക്കാർ പരിപാടികളുടെ ശൈലിവിട്ട് കായിക താരങ്ങൾക്കിടയിലേയ്ക്ക് പ്രധാനമന്ത്രി ഇറങ്ങി ചെന്നതോടെ രസകരമായ സന്ദർഭങ്ങൾക്ക് കൂടി ചടങ്ങ് സാക്ഷിയാവുകയായിരുന്നു. വിരുന്നിനിടെ പിവി സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കുന്ന മോദിയുടെ ചിത്രവും സൈബര്‍ ലോകത്ത് വൈറലായി. 

 

 

Also Read: പി വി സിന്ധുവിന് ഐസ്‌ക്രീം, വാക്കുപാലിച്ച് പ്രധാനമന്ത്രി; ഒളിംപ്യന്‍മാരുമായി കൂടിക്കാഴ്‌ച നടത്തി

പഞ്ചാബിയൊക്കെ പഠിച്ചോയെന്ന് പ്രധാനമന്ത്രി, ഞാനവരെ മലയാളം പഠിപ്പിക്കുകയാണെന്ന് ശ്രീജേഷ്!

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios