മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ടെലിവിഷന്‍ അവതാരിക, സീരിയല്‍-സിനിമ നടി,  ഇപ്പോള്‍  ഫാഷന്‍ ഡിസൈനര്‍- അതാണ് പൂര്‍ണ്ണിമ. പൂര്‍ണ്ണിമയുടെ ഫാഷന്‍ സെന്‍സിനെ ഇഷ്ടപ്പെടുന്ന ധാരാളം ആരാധകരുണ്ട്. 

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ടെലിവിഷന്‍ അവതാരിക, സീരിയല്‍-സിനിമ നടി, ഇപ്പോള്‍ ഫാഷന്‍ ഡിസൈനര്‍- അതാണ് പൂര്‍ണ്ണിമ. പൂര്‍ണ്ണിമയുടെ ഫാഷന്‍ സെന്‍സിനെ ഇഷ്ടപ്പെടുന്ന ധാരാളം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ പൂര്‍ണ്ണിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളൊക്കെ ശ്രദ്ധ നേടാറുമുണ്ട്. 

അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടിയിരിക്കുന്നത്.

ഓറഞ്ച് നിറത്തിലുളള ഷിഫോണ്‍ സാരിയും മഞ്ഞ സ്ലീവ് ലെസ് ബ്ലൌസും ഓപ്പം വൈറ്റ് ഷൂസും- അതാണ് പൂര്‍ണ്ണിമയുടെ പുത്തന്‍ ഫാഷന്‍ പരീക്ഷണം. സംഭവം എന്തായാലും ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. 

വലിയ കമ്മലാണ് മറ്റൊരു ഹൈലൈറ്റ്. രണ്ടുഭാഗത്തായി തലമുടി കൂടി കെട്ടിയപ്പോള്‍ ആരും കാണാത്ത സ്റ്റൈലിലാണ് പൂര്‍ണ്ണിമ എന്നാണ് ആരാധകരുടെ അഭിപ്രായം. താരം തന്നെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. 

View post on Instagram